പപ്പായ വീട്ടിലുണ്ടോ.. ഉണ്ടെങ്കിൽ ഇനി വെറുതെ കളയല്ലേ..!!ശരിയായ ഉപയോഗങ്ങൾ അറിയുക..| Pappaya Benefits

എല്ലാവരുടെ വീട്ടിലും കാണുന്ന നന്നായിരിക്കും പപ്പായ. എന്നാൽ ഇത് ശരിയായ രീതിയിൽ എല്ലാവരും ഉപയോഗിക്കണമെന്നില്ല. പപ്പായയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് പപ്പായയിൽ കാണാൻ കഴിയുക. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. കപ്പക്കാ കറുമൂസ പപ്പക്കായ ഓമക്ക എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത് നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഗുണങ്ങൾ അറിയാത്തവർ പപ്പായ വെറുതെ കളയുന്നു. എന്നാൽ പപ്പായയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞവരകട്ടെ ഇത് കൃഷി ചെയ്യാൻ ശ്രമിക്കുന്നു.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പപ്പായെ കുറിച്ചാണ്. ഇതിന്റെ പല തരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ചും ഉപയോഗങ്ങൾ കുറച്ചു പറയുന്നുണ്ട്. ഇത് ഒരു മെക്സിക്കൻ പഴം ആണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് ഇന്ത്യയിൽ എത്തുന്നത്. ഇന്ന് ഇന്ത്യയുടെ വാണിജ്യ പ്രധാനമായ പഴങ്ങളിൽ നാലാം സ്ഥാനമാണ് പപ്പായയിൽ കാണാൻ കഴിയുക. തമിഴ്നാട്ടിൽ പപ്പയിൻ എന്ന വില കൂടിയ എൻസൈം എടുക്കാനായി പപ്പായ തോട്ടങ്ങൾ കൃഷി ചെയ്യാറുണ്ട്. ഇതിന്റെ കറ റബർ ടാപ്പ് ചെയ്യുന്ന പോലെ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. പപ്പയിൻ എൻസയിൻ കൊണ്ട് സമൃദ്ധമാണ് ഇത്.

ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി ഇത് അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിൽ കാണാൻ കഴിയും. ഈ മരത്തിന്റെ ഇലയും കായും കുരുവും എല്ലാം തന്നെ ഔഷധം ഗുണങ്ങളും നിറഞ്ഞവയാണ്. ശരീരത്തിൽ ആവശ്യമുള്ള നിരവധി രാസ ഘടകങ്ങളുടെ ഉറവിടം കൂടിയാണ് പപ്പായ. ഫോളിക് ആസിഡുകൾ ആൽക്കലോടുകൾ വിറ്റാമിൻ സി വിറ്റാമിൻ എ ഇരുമ്പ് കാൽസ്യം തുടങ്ങിയവയെല്ലാം തന്നെ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കരോട്ടിൻ ബീറ്റ കരോട്ടീൻ എന്നിവ അടങ്ങിയതിനാൽ അർബുദം പ്രതിരോധിക്കാനും.

ഇത് വളരെ സഹായിക്കുന്ന ഒന്നാണ്. കൂടാതെ പപ്പായ ഒരു ക്രിമിനാശിനി കൂടിയാണ്. ഇത് സ്ഥിരമായി കഴിക്കുകയാണ് എങ്കിൽ മൂലക്കുരു വയറു കടി ദഹനക്കേട് കുടൽ വൃണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾ സോറിയസ് ആർത്തവ സംബന്ധം ആയി രോഗങ്ങൾ എന്നിവയെല്ലാം കുറയ്ക്കാനും പച്ച പപ്പായ വളരെ സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന്റെ ഭംഗി കൂട്ടാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് പപ്പായ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *