അയ്യൻ ബോക്സിൽ കാണുന്ന കരി ഇത്ര പെട്ടെന്ന് മാറ്റാൻ കഴിയുമായിരുന്നോ… ഇത് നേരത്തെ അറിഞ്ഞില്ലല്ലോ…| How to Clean Stained Iron Box

എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് അയൻ ബോക്സ് അല്ലേ. കൂടുതലും വീട്ടമ്മമാർ ആയിരിക്കും ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക വീട്ടമ്മമാരുടെയും തലവേദനയ്ക്ക് ഒരു പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് അയൺ ബോക്സിൽ എന്തെങ്കിലും കരി പിടിച്ചിരിക്കുന്ന അവസ്ഥ അതുമല്ലെങ്കിൽ കറ പ്പിടിച്ചിരിക്കുന്ന അവസ്ഥ ഇത്തരത്തിലുള്ള പ്രശ്നം കുറെ പേർ ആയി ചോദിക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്.

അതോടൊപ്പം തന്നെ മറ്റു ചില ചെറിയ ടിപ്പുകളും താഴെ പറയുന്നുണ്ട്. അത്തരത്തിലുള്ള ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചെറുപഴം നേന്ത്രപ്പഴം എന്തായാലും വാങ്ങി കുറച്ചു കഴിഞ്ഞാൽ പെട്ടെന്ന് പഴുത്തു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പിന്നീട് ഒന്നിച്ചു കഴിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പെട്ടെന്ന് പഴുക്കാതിരിക്കാൻ എന്താണ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി അധികം പഴുക്കാത്ത പഴമാണ് കൂടുതൽ നല്ലത്.


ഇത്തരത്തിൽ പഴം പടലയിൽ നിന്ന് ഓരോന്ന് നന്നായി വേർതിരിച്ച് എടുക്കുക. ഇങ്ങനെ വേർതിരിച്ച ശേഷം ഒരു ചെറിയ ന്യൂസ് പേപ്പർ പീസുകൾ എടുത്ത് പൊതിഞ്ഞ ശേഷം എടുത്തു വെക്കുകയാണെങ്കിൽ ഇത് പെട്ടെന്ന് കേട് വരില്ല. പിന്നീട് ഇത് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കിയ ശേഷം ഫ്രിഡ്ജിൽ എടുത്തു വെക്കാവുന്നതാണ്. ഇത് തലേദിവസം പുറത്തുവച്ച് പഴുപ്പിച്ചു എടുക്കാവുന്നതാണ്. ഇനി അയൺ ബോക്സിൽ ഉണ്ടാകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

ഇത് മാറ്റിയെടുക്കാൻ ആവശ്യമുള്ളത് പാരസെറ്റമോൾ ടാബ്ലറ്റ്സ് ആണ്. പിന്നീട് ഈ ഒരു അയൺ ബോക്സ് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ടാബ്ലറ്റ് ഉപയോഗിച്ച് കറി നന്നായി ഉരച്ചു കൊടുക്കുക ഇങ്ങനെ ചെയ്താൽ കറ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ മുഴുവൻ കറയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെയ്യുമ്പോൾ കയ്യിൽ പൊള്ളലേൽക്കാതെ ശ്രദ്ധിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *