ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ അസുഖം വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അവഗണിച്ചു കളിയൊക്കെയാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ് ക്യാൻസർ ഉണ്ടോ. അല്ലെങ്കിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടോ. ഇത് എങ്ങനെ കണ്ടുപിടിക്കും.
ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് കാൻസർ. ഇതാണ് എല്ലാവരുടെയും മനസ്സിൽ. എന്നാൽ കൃത്യമായി സമയത്ത് കണ്ടുപിടിക്കുകയാണെങ്കിൽ കൃത്യ ചികിത്സ നൽകാൻ സാധിക്കുകയാണെങ്കിൽ കൂടുതലും ക്യാൻസർ കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഉദരത്തിൽ ഉണ്ടാകുന്ന ക്യാൻസർ പൊതുലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. പൊതുവായ ലക്ഷണങ്ങൾ ക്ഷീണമാണ്.
മിക്കവാറും പേരിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുകൂടാതെ ഭാരം കുറഞ്ഞു പോകാം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഭാരം കുറയുക. മലവിസർജന രീതികളിൽ ഉണ്ടാകുന്ന വ്യത്യാസം. ചില സമയങ്ങളിൽ മലം പോകാതെ ഇരിക്കുക. അതല്ലെങ്കിൽ സാധാരണ പോകുന്നതിൽ നിന്നും കൂടുതൽ തവണ പോകാം. മലത്തിൽ ബ്ലഡിന്റെ അംശം കാണുക എന്നിവയാണ് സാധാരണ ഉദര കാൻസർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്.
അന്ന നാളത്തിൽ കാൻസർ ഉണ്ടായാൽ എന്ത് സംഭവിക്കും. ഈ സന്ദർഭത്തിൽ രക്തം മലത്തിലൂടെ പുറത്തു പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തര സന്ദർഭങ്ങളിൽ മലത്തിലെ നിറം ശ്രദ്ധിക്കേണ്ടതാണ്. ചെറുകുടൽ തുടക്കം അന്നനാളം ആമാശയം ഈ ഭാഗത്ത് നിന്ന് രക്തം പോവുകയാണ് എങ്കിൽ മലത്തിലെ നിറം കറുപ്പ് ആകാനാണ് സാധ്യത. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.