ജീവിതശൈലി അസുഖവുമായി ബന്ധപ്പെട്ട പല ആരോഗ്യ പ്രശ്നങ്ങളും മനുഷ്യനെ അലട്ടുന്നുണ്ട്. ഇത്തരത്തിലുള്ള യൂറിക്കാസിഡ് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാനുള്ള കാരണം എന്താണ്. യൂറിക് ആസിഡ് പ്രശ്നങ്ങൾ മാറാനായി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. ഇത്തരം പ്രശ്നങ്ങൾ മൂലം മരുന്നു കഴിക്കുന്നവരുടെ എണ്ണവും ഇന്നത്തെ കാലത്ത് വർദ്ധിച് വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. യൂറിക് ആസിഡ് മുൻ കാലഘട്ടങ്ങളിൽ പണക്കാരിലാണ് കണ്ടിരുന്നത്.
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും ഇത്തരം കണ്ടുവരുന്ന അവസ്ഥയാണ്. കുറഞ്ഞ ഇങ്കമുള്ളവരിലും ഇന്നത്തെ കാലത്ത് രക്തത്തിൽ യൂറിക് ആസിഡ് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ യൂറിക് ആസിഡ് കൂടുന്നതിന് കാരണം എന്താണ്. യൂറിക്കാസിഡ് കൂടുതലാണെന്ന് കണ്ടാൽ ഉടൻ മരുന്നു കഴിച്ചു തുടങ്ങേണ്ടതാണ്. ഇതിൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. മരുന്ന് ഇല്ലാതെ യൂറിക് ആസിഡ് കുറയ്ക്കാൻ സാധിക്കുമോ.
യൂറിക് ആസിഡ് കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. കോശങ്ങൾക്ക് ഉള്ളിൽ ന്യൂക്ലിയസ് കാണാൻ കഴിയും. ന്യൂക്ലിയസിൽ ജനറ്റിക് മെറ്റീരിയൽ കാണാൻ കഴിയും. നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് ജനറ്റിക് മെറ്റീരിയൽ ആണ്.
പ്യുരിന് മെറ്റബോളിസം വേസ്റ്റ് ആയി വരുന്ന സാധനമാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് കൂടുന്നത് മൂലം ഇത് ക്രിസ്റ്റ്ലൈസ് ചെയ്തു സോഡിയം മോണോ യൂറൈറ്റ് എന്നു പറഞ്ഞു ഇത് നമ്മുടെ ജോയിന്റുകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതിനാണ് കൗടി ആർത്രൈറ്റിസ് എന്ന് പറയുന്നത്. ഇതുമൂലം ജോയിന്റ്റുകളിൽ വേദന വരികയും ആ ഭാഗങ്ങളിൽ ചുവപ്പുനിറം വരികയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.