ഇന്ന് എല്ലാവരും കേൾക്കുന്ന ഒന്നാണ് ഫാറ്റി ലിവർ കരൾ രോഗ തുടങ്ങിയവ. പണ്ടുകാലങ്ങളിൽ മദ്യപാനികളിലും പ്രായമായവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കൂടിവരുന്ന അവസ്ഥയാണ്. എന്താണ് ഫാറ്റി ലിവർ. 100 പേരെ എടുക്കുകയാണെങ്കിൽ അതിൽ 50ൽ കൂടുതൽ ആളുകൾക്ക്.
60 70% ആളുകളിൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടു വരാം. കൂടുതലും മറ്റു പല അസുഖങ്ങൾക്ക് വേണ്ടി ടെസ്റ്റ് ചെയ്യുമ്പോഴാണ് ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടെത്തുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ കരളിൽ കൊഴുപ്പ് കടിഞ്ഞു കൂടുകയും ഭാരം വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. മദ്യപാനം ഇതിന് ഒരു പ്രധാന കാരണം.
കൂടാതെ അമിതമായ പൊണ്ണത്തടി ഉള്ള ആളുകളിൽ ഇത്തരംപ്രശ്നങ്ങൾ കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കുടവയറും ഇതിന് പ്രധാന കാരണം തന്നെയാണ്. വ്യായാമ കുറവ് മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൂടാതെ കൂടുതലായി സ്‌ട്രെസ്സ് വരുന്ന സമയതും ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അതുപോലെതന്നെ ലിവർ സംബന്ധമായ പല അസുഖങ്ങളും അതായത് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങളിൽ ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം.
ഇതിന്റെ പ്രത്യേകതകൾ എന്തെന്ന് വെച്ചാൽ മറ്റു അസുഖങ്ങൾക്ക് എല്ലാം പൊതുവേ ലക്ഷണങ്ങളോട് കൂടിയാണ് കാണപ്പെടുന്നത്. ഉദര സംബന്ധമായ അസുഖങ്ങൾക്ക് വയറുവേദന. അതുകൂടാതെ പനി വന്നാൽ ചൂട് കൂടുന്ന അവസ്ഥ എന്നിവയെല്ലാം കാണാം. എന്നാൽ ഫാറ്റി ലിവർ പ്രശ്നങ്ങളിൽ ലക്ഷണം കാണുന്നില്ല എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.