ഫ്രിഡ്ജ് എല്ലാവരുടെയും വീട്ടിലും ഇന്ന് കാണുന്ന ഒന്നാണ്. ഫ്രിഡ്ജ് ഇല്ലാത്ത വീട് ഇല്ല എന്ന് തന്നെ പറയാം. ഇന്ന് ഇവിടെ പറയുന്നത് ഫ്രിഡ്ജ് എങ്ങനെ നന്നായി ക്ലീൻ ചെയ്തു അഴുക്ക് കളഞ്ഞു തിളക്കം വെപ്പിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഫ്രിഡ്ജ് ഉപയോഗിക്കുക അല്ലാതെ ഇതുവരെ ക്ലീൻ ചെയ്യാൻ ആരും മെനക്കെടാറില്ല. ഇങ്ങനെ ഇരുന്നാൽ ഒരു മണം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിന് ആവശ്യമുള്ളത് സോഡാപൊടി യാണ്. ഇതുകൂടാതെ വിനാഗിരിയും ആവശ്യമാണ്. ഫ്രിഡ്ജിലെ സാധനങ്ങൾ മാറ്റിയ ശേഷം ഫ്രിഡ്ജ് ഓഫ് ആക്കി വെക്കുക. പിന്നീട് മാത്രമേ ഡീപ് ക്ലീനിങ് ചെയ്യാൻ കഴിയൂ. വിനാഗിരി ഒഴിച്ചു പിന്നീട് അതിലേക്ക് ചേർക്കേണ്ടത് ഡിഷ് വാഷ് ലിക്വിഡ് ആണ്. ഇത് ക്ലീൻ ചെയ്തു വരാനും നന്നായിരിക്കും.
ഒരു വഴുക്കൻ മണം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും ഡിഷ് വാഷ് വളരെ നല്ലതാണ്. ഒരു കപ്പിൽ കുറച്ച് സോഡാപ്പൊടി വിനാഗിരി ഡിഷ് വാഷ് എന്നിവചേർത്ത് നന്നായി മിക്സ് ചെയ്യുക പിന്നീട് അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർക്കുക. പിന്നീട് ഏതെങ്കിലും കോട്ടൺ തുണി ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
നന്നായി ക്ലീൻ ചെയ്യാൻ മാത്രമല്ല. ഫ്രിഡ്ജിൽ ഉണ്ടാകുന്ന വൃത്തികെട്ട മണം പോകാനും വളരെ സഹായകരമായ ഒന്നാണ് ഇത്. സോഡാപ്പൊടി എല്ലാ അഴുക്ക് മണങ്ങളും വലിച്ചെടുക്കും. വിനാഗിരിയും അതുപോലെതന്നെ റിസൾട്ട് നൽകുന്ന ഒന്നാണ്. വിനാഗിരി ഇല്ലെങ്കിൽ നാരങ്ങാനീര് ചേർത്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.