മഴക്കാലങ്ങളിൽ ആണ് കൂടുതൽ പായൽ പ്രശ്നങ്ങൾ കണ്ടു വരിക. ഇത്തരത്തിലുള്ള പായൽ പ്രശ്നങ്ങൾ വീട്ടിലെ പല ഭാഗങ്ങളിലും ഉണ്ടാകാം. സ്റ്റെപ്പുകളിലും വീട്ടിലെ ടെറസിലും ഷീറ്റിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ്. മഴവെള്ളം വീഴുന്നതു മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ പായൽ കാണുന്ന ഭാഗങ്ങൾ എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഒറ്റ വസ്തു ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. ആദ്യം ആ ഭാഗം വെള്ളം ഒഴിച്ച് നനച്ച് എടുക്കുക. നല്ലപോലെ വെള്ളം ഒഴിച്ചശേഷം ഇതിലേക്ക് ബ്ലീച്ചിംഗ് പൗഡർ ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നന്നായി ചേർക്കുക. ബ്ലീച്ചിംഗ് പൗഡർ മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.
നല്ല രീതിയിൽ തന്നെ വിതറി കൊടുക്കുക. പിന്നീട് നന്നായി ഒന്ന് പരത്തിയെടുക്കുക. ഇങ്ങനെ ചെയ്തശേഷം കുറച്ച് സമയം ഇങ്ങനെ വയ്ക്കുക. നല്ല രീതിയിൽ വെള്ളത്തിൽ കുതിർന്ന് പായൽ ഇളകി കിട്ടുന്നതാണ്. നന്നായി കുതിർന്ന് അതിനുശേഷം ഒരു ബ്രഷ് വെച്ച് നന്നായി ഉരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പായൽ ഇളകി കിട്ടുന്നത് കാണാം.
നമ്മുടെ മുറ്റത്ത് എപ്പോഴും മഴവെള്ളം ഒലിക്കുന്ന സ്ഥലത്ത് പായൽ ഉണ്ടാവും ഇത് പെട്ടെന്ന് ഇളകി പോകാൻ ഇങ്ങനെ ചെയ്താൽ മതി. നന്നായി ബ്രഷ് ചെയ്തതിനുശേഷം വെള്ളം ഒഴിച്ച് കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ലരീതിയിൽ തന്നെ ഇത് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ വീട്ടിലെ മറ്റു ഭാഗങ്ങളിലും ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.