വീട്ടിൽ ജോലിക്ക് ആളെ വെക്കുന്ന വരാണ് കൂടുതൽ പേരും. എന്നാൽ ഇവർ വിശ്വസ്തർ ആവണമെന്നില്ല. പലപ്പോഴും ഇവർ വിശ്വസ്തൻ ആണോ അല്ലേ എന്ന് അറിയാനായി ഇവരെ ശ്രദ്ധിക്കുക പതിവ് ആയിരിക്കും. ഇത്തരത്തിൽ പുതുതായി വീട്ടിൽ ജോലിക്ക് വന്ന ഒരു വീട്ടുവേലക്കാരി ചെയ്ത കാര്യങ്ങൾ ആണ് ഇവിടെ വൈറലാകുന്നത്. സൗദിയിലാണ് സംഭവം നടക്കുന്നത്.
ഇവിടെ താമസിക്കുന്ന ധനികയായ അറബി വനിതയ്ക്ക് ബ്ലഡ് കാൻസർ എന്ന മാരകമായ രോഗം പിടിപെട്ടു. അവരെ പരിചരിക്കാനായി ഇന്തോനേഷ്യയിൽ നിന്നും ഒരു പരിചാരികയെ വിസ നൽകി ഏർപ്പാടാക്കി. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോൾ സൗദി വനിത ഒരു കാര്യം മനസ്സിലാക്കി. ഈ പരിചാരിക കുളിമുറിയിൽ വളരെയേറെ സമയം ചിലവഴിക്കുന്നു. അങ്ങനെ പരിചാരികയോട് സൗദി വനിത വിളിച്ചുചോദിച്ചു. നീ എന്താണ് ചെയ്യുന്നത്. അപ്പോൾ അവൾ കരയുക മാത്രമാണ് ചെയ്തത്.
വീണ്ടും ചോദിച്ചപ്പോൾ തന്റെ ദുരവസ്ഥ അവൾ തുറന്നു പറഞ്ഞു. ഞാൻ പ്രസവിച്ചിട്ട് ഏതാനും ദിവസങ്ങൾ ആയപ്പോഴാണ് സൗദിയിൽ ഇങ്ങനെ ഒരു ജോലി ഉണ്ടെന്ന് അറിഞ്ഞത്. എന്റെ വീട്ടിൽ ദാരിദ്ര്യം കാരണമാണ് ഞാൻ ഇവിടെ ഈ ജോലിക്ക് വന്നത്. എന്റെ സ്തനങ്ങളിൽ മുലപ്പാൽ നിറഞ്ഞ് വേദനിക്കുന്നത് കൊണ്ട് കുളിമുറിയിൽ പോയി പിഴിഞ്ഞു കളയുന്നത് കൊണ്ടാണ് സമയം എടുക്കുന്നത്.
എന്ന് അവർ പറഞ്ഞു. ഇത് കേട്ട് രോഗിയായ സൗദി വനിതയ്ക്ക് വല്ലാത്ത സഹതാപം തോന്നി. ഉടനെതന്നെ നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. രണ്ടുവർഷത്തെ വിസയായിരുന്നു പരിചാരികക്ക് വന്നത്. അതുകൊണ്ടുതന്നെ രണ്ടു വർഷത്തെ ശമ്പളം മുഴുവൻ കണക്കുകൂട്ടി നൽകുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.