തെരുവിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങി കഴിഞ്ഞുപോകുന്ന കുറച്ച് മനുഷ്യജന്മങ്ങൾ ഉണ്ട്. അവരുടെ വിഷമങ്ങളും സങ്കടങ്ങളും അവർ ആരോട് പറയാനാണ്. ഇന്നത്തെ കാലത്ത് സമൂഹത്തിൽ ഇത്തരത്തിലുള്ള നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരക്കാർ ആരാണെന്നോ എന്താണെന്നോ ഇവർ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കാൻ ആരും തയ്യാറാകാറില്ല. അത്തരത്തിൽ തെരുവിൽ വിഷമിച്ചിരുന്ന യാചകനെ കൂടെ ഇരുത്തി ഭക്ഷണം നൽകുന്ന ഒരു പെൺകുട്ടിയെയാണ് ഇവിടെ കാണാൻ കഴിയുക.
ഇന്നത്തെ കാലത്തെ ചിലർ പണക്കാരനാണ് മറ്റുചിലർ പാവപ്പെട്ടവരും നമ്മളെ പോലെ തന്നെ നന്നായി ജീവിക്കുന്നവരും നമ്മളെ പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും ആണ് തെരുവിൽ ഭിക്ഷ എടുത്ത് ജീവിക്കുന്നത്. അവരുടെ സാഹചര്യം അവരെ അങ്ങനെയാക്കി. ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റുചിലർ ആണെങ്കിൽ അവരെ സഹായിക്കാൻ വേണ്ടി മുന്നോട്ട് വരികയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു യുവതി പാവപ്പെട്ട ഒരു മനുഷ്യന് ഭക്ഷണം വാങ്ങി നൽകിയപ്പോൾ സംഭവിച്ച.
കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി നടക്കുന്ന ഒരു പെൺകുട്ടിയാണ് ക്യാസേ. അങ്ങനെയിരിക്കെ ആഹാരം കഴിക്കാൻ വേണ്ടി ഒരു കഫെയിൽ ഇരിക്കുമ്പോഴാണ് വഴിയരികിൽ വൃദ്ധനായ യാചകൻ വിഷമിക്കുന്നത് കണ്ടത്. അയാൾ ഒന്നും കഴിച്ചു കാണില്ല ആ പെൺകുട്ടി ചിന്തിച്ചു. അങ്ങനെ ആ പെൺകുട്ടി ആ വൃദ്ധനെ വിളിച്ചു കൊണ്ടു വന്ന് ആഹാരം വാങ്ങി കൊടുത്തു. എന്റെ കൂട്ടുകാർ വരാമെന്നു പറഞ്ഞു പറ്റിച്ചു ഞാൻ ഒറ്റയ്ക്കാണ് നിങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ അവൾ അയാളോട് ചോദിച്ചു അയാൾ സമ്മതിച്ചു.
അങ്ങനെ അയാൾ പോകാൻനേരം ഒരു കടലാസ് പെൺകുട്ടിക്ക് നേരെ നീട്ടി. അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്. ഞാൻ ഇന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ട് എന്ന് തോന്നുന്നു. ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്മാറുന്നു. ഇത് ഒരുപാട് കാര്യങ്ങൾ നിങ്ങളെ ചിന്തിപ്പിക്കും. നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഒരു വാക്കു മതിയാകും അവരുടെ ജീവിതം മാറി മറിയാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.