നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐഡിയ ആണ് ഇവിടെ പറയുന്നത്. മാസ്കും വെളുത്തുള്ളിയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൊതുകിനെ തുരത്താൻ വേണ്ടി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതുവരെ ആർക്കും അറിയാത്ത ഒരു സിമ്പിൾ റെമഡി ആണ് ഇത്.
നമുക്ക് ഒരു മൂന്നോ നാലോ അല്ലി വെളുത്തുള്ളി മതി തയ്യാറാക്കാൻ. വെളുത്തുള്ളിയുടെ തോൽ കളയേണ്ട. വെളുത്തുള്ളിയുടെ തോലിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തോല് കളയേണ്ട ആവശ്യമില്ല. നാല് അല്ലി വെളുത്തുള്ളി എടുക്കുക. തുടർന്ന് തോൽ കൂടി ചതച്ചെടുക്കുക. പിന്നീട് വീട്ടിൽ ഉള്ള മാസ്ക് എടുക്കുക.
മാസ്കിന്റെ ഒരു സൈഡ് മുറിച്ചുകളയുക. തുടർന്ന് അതിലെ ലെയർ തുറക്കുക. ഒരു പോക്കറ്റ് പോലെ തുറക്കാവുന്ന രീതിയിൽ വേണം മുറിക്കാൻ. അതിനുശേഷം ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ഇതിനകത്തേക്ക് ഇട്ടു കൊടുക്കുക. തുടർന്ന് അത് കെട്ടി വയ്ക്കുക. ഇത് പിന്നീട് കൊതുക് ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
വീട്ടിലെ വാതിലിലെ ഹാൻഡിലിൽ അല്ലെങ്കിൽ അടുക്കളയിൽ എല്ലാം ഇത് വയ്ക്കാവുന്നതാണ്. ഒരു റൂമിൽ ഒരെണ്ണമെങ്കിലും വെക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്താൽ മാത്രമാണ് ഗുണം ഉണ്ടാവുകയുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ കെമിക്കലുകൾ ഉപയോഗിക്കാതെ കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ഒരു നാടൻ രീതിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.