കാമുകീകാമുകന്മാർ തമ്മിലുള്ള പ്രണയകഥകളും അതുപോലെതന്നെ പിന്നീട് നടക്കുന്ന തേപ്പു കഥകളും നാം കേട്ടിട്ടുള്ളതാണ്. ഓരോ സംഭവത്തിലും വിചിത്ര തരത്തിലുള്ള വാർത്തകൾ ആയിരിക്കും കേൾക്കുക. ജീവനുതുല്യം സ്നേഹിക്കുന്ന കാമുകി കാമുകനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോകുന്നതും അതുപോലെതന്നെ കാമുകൻ കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു യുവതിക്കൊപ്പം പോകുന്നത് നാം നിരവധി കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
10 വർഷം ജീവനുതുല്യം സ്നേഹിച്ച കാമുകി തന്നെ ചതിക്കുകയായിരുന്നു എന്ന് അയാൾ അറിയുന്നത് വിവാഹത്തിന്ന് തലേന്നാണ്. അതുകൊണ്ടുതന്നെ ആ കാമുകിക്ക് ഒരു പണി കൊടുക്കാൻ അയാൾ തിരഞ്ഞെടുത്തത് കല്യാണ ദിവസം ആയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ ആ സദസ്സിൽ വച്ച് അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മധുര പ്രതികാരം എന്നു വേണമെങ്കിൽ ഇതിനെ പറയാം. ചൈനയിൽ നടന്ന ഒരു വിവാഹ ബന്ധത്തിന്റെ ആ കഥയാണ് ഇവിടെ പറയുന്നത്.
സ്കൂളിലും കോളേജിലും ഒരേ ക്ലാസിൽ പഠിച്ച ഇവർ ജോലി ചെയ്യുന്നതും ഒരേ കമ്പനിയിൽ ആണ്. നിയമപരമായി വിവാഹിതരല്ല എങ്കിലും അവർ ജീവിച്ചത് ഒരേ ഫ്ലാറ്റിൽ തന്നെയായിരുന്നു. അങ്ങനെ പത്തുവർഷത്തിനുശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചു. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം ഉറപ്പിച്ചു. അതിനുശേഷമാണ് അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നുന്നത്. അതിനു ശേഷം അയാൾ ഒരു രഹസ്യ ക്യാമറ റൂമിൽ സ്ഥാപിച്ചു.
പിന്നീട് അവളെ തനിച്ചാക്കി കൂട്ടുകാരുമൊത്ത് ഒരു യാത്ര പോയി. യാത്ര കഴിഞ്ഞെത്തി ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ കണ്ടത് കാമുകിയും സുഹൃത്ത് തമ്മിലുള്ള അവിഹിത ബന്ധം ആയിരുന്നു. എന്നാൽ അയാൾ അത് അറിഞ്ഞതായി ഭാവിച്ചില്ല. ഒടുവിൽ വിവാഹദിവസം എത്തി. എന്നാൽ അവിടെ ബന്ധുക്കൾക്ക് മുന്നിൽ അവളുടെയും സുഹൃത്തിന്റെയും വീഡിയോ പ്രദർശിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.