സിനിമയിൽ അഭിനയ മികവ് തെളിയിക്കാൻ പലപ്പോഴും സാഹസം നിറഞ്ഞ രംഗങ്ങളിൽ വരെ അഭിനയിക്കാൻ താരങ്ങൾ തയ്യാറാകാറുണ്ട്. വളരെയേറെ ഡെഡിക്കേഷൻ നിറഞ്ഞ താരങ്ങൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുക. ഇത്തരത്തിൽ മലയാളി പ്രേക്ഷകർ നെഞ്ചിൽ ഏറ്റെടുത്ത താരമാണ് ബാബു ആന്റണി. താരത്തിന് പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ പറ്റിയ പരിക്ക് ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ ബാബു ആന്റണി ക്ക് ഇന്നത്തെ കാലത്തും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ താരം ആശുപത്രിക്കിടക്കയിൽ ആണ് എന്ന വിവരങ്ങളാണ് എത്തുന്നത്. ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങളും പുറത്ത് എത്തിയിട്ടുണ്ട്. താര ത്തിന്റെ കുറിപ്പും ഇതോടൊപ്പം വയറൽ ആയിട്ടുണ്ട്. സർജറിക്ക് ശേഷം ഉള്ള കാര്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് താരത്തിന് പരിക്കുപറ്റി ഇരിക്കുന്നത്. പരിക്ക് വകവയ്ക്കാതെ അഭിനയം തുടർന്ന താരം രണ്ടുമാസത്തിനുശേഷം ആണ് ശസ്ത്രക്രിയക്ക് വിധേയനായത് എന്നും താരം പറയുന്നു.
പരിക്കുപറ്റിയതിനെ തുടർന്ന് ചിത്രത്തിൽ നിന്ന് മാറ്റാം ആയിരുന്നെങ്കിലും മണിരത്നം സർ ചെയ്തു നൽകിയ സഹായത്തെ പറ്റിയും താരം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടയിൽ ഇടതു തോളിൽ പറ്റിയ പരിക്ക് ഒടുവിൽ ഭേദമാക്കി. രാവിലെ 10.20 ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ചു വീട്ടിലേക്ക് പോയി. കയ്യിലെ പരിക്കുകൾ തീർക്കാൻ അവർക്ക് വേണ്ടി വന്നത് അരമണിക്കൂർ. ഷൂട്ടിങ്ങിനിടയിലും ശ്രദ്ധാലുവായ തുകൊണ്ട് പരിക്കുപറ്റി രണ്ടുമാസമായിട്ടും കൂടുതൽ മോശമായില്ല എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർമാരുടെ സ്നേഹവും സഹകരണവും എന്റെ പരിക്കിനെ ഭേദമാക്കി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.