മൃഗങ്ങൾ പലപ്പോഴും എല്ലാവർക്കും ഒരു അത്ഭുതം ആകാറുണ്ട്. മനുഷ്യനെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇവയുടെ പ്രവർത്തികൾ എപ്പോഴും പ്രശംസനീയമാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ആന എല്ലാവർക്കും പ്രിയപ്പെട്ട ഒരു മൃഗമാണ്. ആനകളുടെ നിരവധി തരത്തിലുള്ള കൗതുക നിറക്കുന്നതും ഹാസ്യം നിറഞ്ഞതുമായ രസകരമായ സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. വലിയ മൃഗം ആണെങ്കിൽ തന്നെ ആന ഒരു സാധു ആണെന്നും കൊച്ചുകുട്ടികളുടെ.
മനസ്സാണ് അവയ്ക്ക് എന്നും അടുത്തറിഞ്ഞ വർക്ക് അറിയാവുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ആനപ്രേമികൾക്ക് ഒരു കുറവുമില്ല. ഇത്തരത്തിൽ ഒരു ആനയുടെ കഥയാണ് ഇവിടെ കാണാൻ കഴിയുക. 12 വർഷം മുൻപ് തന്നെ ചികിത്സിച്ച വെറ്റിനറി ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന. 31 വയസ്സുള്ള ആനയാണ് മൃഗഡോക്ടർ ആയ യുവാവിനെ തിരിച്ചറിഞ്ഞത്. ഡോക്ടറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ ശബ്ദം ഉണ്ടാക്കിയ തിനുശേഷം ആന.
തുമ്പിക്കൈ ഉയർത്തുകയായിരുന്നു. തായ്ലൻഡിൽ ആണ് ഈ വിചിത്ര സംഭവം നടക്കുന്നത്. ആനയുടെ വിചിത്രമായ ഈ സ്നേഹപ്രകടനം കണ്ട് ഡോക്ടറും ആനയെ തിരിച്ചറിഞ്ഞു. 2009ലായിരുന്നു ആനയും ഡോക്ടറും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച. നിരവധി അസുഖങ്ങളാൽ ഗുരുതരാവസ്ഥയിലായിരുന്നു അന്ന് ആന. അന്ന് മതിയായ ചികിത്സയും പരിചരണവും നൽകുകയായിരുന്നു. പൂർണമായി സുഖം പ്രാപിച്ച ആനയെ കാട്ടിലേക്ക് വിട്ടയച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.