ധാന്യങ്ങളിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ബാർലി. ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ധാതുലവണങ്ങളും ഫൈബറകളും എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത്രയധികം സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവർത്തനത്തിന് അനുയോജ്യമായവയാണ്. ഇതിന്റെ ഉപയോഗം വഴി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്.
അത്തരത്തിൽ ബാർലി വെള്ളം ദിവസവും കുടിക്കുന്നത് നേട്ടങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ബാർലി പോഷക സമൃദ്ധമായതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ഇത്. അതിനാൽ തന്നെ ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നമ്മുടെ ശരീരത്തിലെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ കലോറി വളരെയധികം കുറവായതിനാലും നാരുകൾ ധാരാളമായി ഉള്ളതിനാലും ഇതിന്റെ ഉപയോഗം ശരീരഭാരത്തെ കുറയ്ക്കാൻ സഹായിക്കുന്നു.
അതിനാൽ തന്നെ ഇന്നത്തെ കാലത്തെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നുതന്നെയാണ് ബാർലി വെള്ളം. അതോടൊപ്പം തന്നെ ബാർലി വെള്ളം ദിവസവും കുടിക്കുന്നത് വഴി നമ്മുടെ കൂടെ നിൽക്കുന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ബാർലി വെള്ളത്തിന് കഴിയുന്നു.
അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ അനിയന്ത്രിതമായി പെറ്റു പെരുക്കുന്ന ക്യാൻസർ കോശങ്ങളെ വരെ നിയന്ത്രണവിധേയമാക്കാൻ കഴിയുന്ന ഒന്നുതന്നെയാണ് ഇത്. അതോടൊപ്പം തന്നെ നാരുകൾ ധാരാളമുള്ളതിനാൽ ഇത് ദഹന വ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയും അതുവഴി മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചൽ പോലുള്ള പല രോഗങ്ങളെയും തടുത്തു നിർത്താൻ കഴിയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.