രോഗങ്ങൾ പലവിധത്തിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നത്. അത്തരത്തിൽ ശാരീരിക പരമായും മാനസിക പരമായും ഒട്ടനവധി രോഗങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഇന്ന് കുറെയധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മാനസിക പരമായിട്ടുള്ള രോഗങ്ങൾ. നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ താളം തെറ്റിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളാണ് ഇവ.
ഇവയിൽ തന്നെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്. ആൻസൈറ്റി ഡിപ്രഷൻ അമിത സ്ട്രെസ്സ് പേഴ്സണാലിറ്റി ഡിസോർഡർ എന്നിങ്ങനെ നീണ്ടനിര തന്നെയാണ് ഇവയ്ക്കുള്ളത്. ഇതിൽ തന്നെ ഏറ്റുമതികം ആളുകൾ ഇന്നത്തെ കാലഘട്ടങ്ങളിൽ നേരിടുന്ന ഒരു അവസ്ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ എന്ന് പറയുന്നത്. നമ്മുടെ വ്യക്തിത്വത്തിന് എതിരായിട്ടുള്ള ഒരു പ്രവർത്തനമാണ് ഇത്. ഇത്തരത്തിലുള്ള വ്യക്തികൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
അവർക്ക് ഏതെങ്കിലും തരത്തിലുള്ള സന്തോഷമോ സങ്കടമോ ഉണ്ടെങ്കിൽ അവർ അതിൽ അമിതമായി ഉൾക്കൊള്ളുന്ന അവസ്ഥയാണ് കാണുന്നത്. സങ്കടം ആണെങ്കിൽ സങ്കടത്തിന്റെ അങ്ങേയറ്റം അവർക്ക് ഉണ്ടാകുന്നു. എപ്പോഴും ആ ഒരു കാര്യം തന്നെ മനസ്സിൽ വെച്ചുകൊണ്ട് നടക്കുന്ന ശീലവും ഇവരിൽ കാണുന്നു. അതുപോലെതന്നെയാണ് സന്തോഷത്തിന്റെ കാര്യത്തിലും.
അതുപോലെ തന്നെ ഇവരിൽ കാണുന്ന മറ്റൊരു ലക്ഷണം എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയാണ്. അതുപോലെ തന്നെ അവരുടെ പല ബന്ധങ്ങളിൽ നിന്നും അവർക്ക് ഇടയ്ക്കിടെ വഴി മാറി പോകേണ്ടതായി വരുന്നു. ഏതെങ്കിലും ഒരു ബന്ധത്തിൽ അവർ ഉൾക്കൊള്ളുന്നുണ്ടെങ്കിൽ ആറുമാസം കഴിയുമ്പോൾ അതിൽ നിന്നും മാറി മറ്റൊരു ബന്ധം അവർ സ്വയം തിരഞ്ഞെടുക്കുന്ന അവസ്ഥയും കാണുന്നു. തുടർന്ന് വീഡിയോ കാണുക.