Infertility Malayalam : നമ്മെ മാനസികമായി തളർത്തുന്ന ഒരു രോഗാവസ്ഥയാണ് വന്ധ്യത. വന്ധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സ്ത്രീക്ക് അമ്മയാവാൻ സാധിക്കാത്ത അവസ്ഥയാണ്. വിവാഹബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ത്രീക്കും പുരുഷനും ഒരു വർഷത്തിൽ ഏറെയായി പരസ്പരബന്ധത്തിൽ ഏർപ്പെട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത അവസ്ഥയാണ് വന്ധ്യത എന്ന് പറയുന്നത്. ഇന്ന് വന്ധ്യത എന്ന പ്രശ്നം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്കുള്ള കാരണങ്ങൾ.
ഒരുപോലെയാണ് ഉള്ളതെങ്കിലും വന്ധ്യത എന്ന് പറയുമ്പോൾ സ്ത്രീകളുടെ മാത്രം പ്രശ്നമായി കാണുകയാണ് ഇന്നത്തെ ആളുകൾ. എന്നാൽ ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന വന്ധ്യത പുരുഷ വന്ധ്യതയാണ്. സ്ത്രീ വന്ധ്യയെക്കാൾ പതിന്മടങ്ങാണ് ഇന്ന് പുരുഷ വന്ധ്യത നമ്മുടെ സമൂഹത്തിൽ കാണുന്നത്. ഈ പുരുഷവന്ധ്യതയ്ക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയാണ് ബീജത്തിന്റെ ബലക്കുറവ് ബീജത്തിന്റെ വേഗതക്കുറവ് ബീജത്തിന്റെ പ്രവർത്തന കുറവ് എന്നിങ്ങനെയുള്ളവ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പുരുഷന്മാരെ ആണ് നേരിടുന്നതെങ്കിലും ഒരു സ്ത്രീ ഗർഭം ധരിക്കുകയാണെങ്കിൽ ആ ഭ്രൂണത്തിന് ഹൃദയസ്പന്ദനം ഇല്ലാതാക്കുക ഒന്നോ രണ്ടോ മാസത്തിനു ശേഷം അബോർഷൻ ആകുക പ്രസവസമയത്ത് മഷീയിറക്കുക മാസം തികയുന്നതിന് മുൻപ് തന്നെ ഡെലിവറി നടക്കുക കുട്ടികളിലെ അംഗവൈകല്യങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
ഇത്തരത്തിൽ ബീജത്തിന്റെ ചലനശേഷി കുറഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന ഭ്രൂണത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ സ്ത്രീകളെ ചികിത്സിപ്പിക്കുന്നത് പോലെ തന്നെ പുരുഷന്മാരെയും ചികിത്സിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ അതിനുള്ള പ്രതിവിധികൾ നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.