നാമോരോരുത്തരും അനുഭവിക്കുന്ന ഒരു വേദനയാണ് ശാരീരിക വേദനകൾ. നമ്മുടെ ദൈനംദിന ജീവിതത്തിലെ പലകാര്യങ്ങളും നമുക്ക് ഇതുവഴി ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിൽ വേദന ഉണ്ടാകുന്നതോടൊപ്പം തന്നെ ആ ഭാഗങ്ങളിൽ നീർക്കെട്ടും കാണാവുന്നതാണ്. ഇത് കൂടുതലായി കൈകൾ കാലുകൾ മുട്ട് കഴുത്ത് എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഉണ്ടാകാറുള്ളത്. വേദന ഉണ്ടാകുന്നതോടൊപ്പം തന്നെ അവിടെ നീർക്കെട്ടും കൂടി ഉണ്ടാകുമ്പോൾ നമുക്ക് നടക്കുവാൻ വരെ സാധിക്കാതെ വരാറുണ്ട്.
കൂടുതൽ നേരം നിന്നു ജോലി ചെയ്യുന്നവരിലും കായികധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവരിലും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നവരിലും പ്രായാധിക്യത്തിലും ആണ് ഇത്തരത്തിലുള്ള ശാരീരിക വേദനകൾ കൂടുതലായും കാണുന്നത്. ഇത്തരം വേദനകളെ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും വേദനസംഹാരികൾ കഴിക്കാറുണ്ട്.
എന്നാൽ വേദനസംഹാരികൾ കഴിച്ചാലും പിന്നെയും വേദനയും നീർക്കെട്ടും വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ വേദന ഉണ്ടാകുമ്പോൾ വേദനസംഹാരികൾ കഴിക്കുന്നത് അവയവങ്ങളുടെ നാശത്തിന് കാരണമാകുന്നു. അത്തരത്തിൽ വേദനസംഹാരികളോ മറ്റു മരുന്നുകളോ ഉപയോഗിക്കാതെ തന്നെ വേദനയെ മറികടക്കാൻ സാധിക്കുന്ന ഒരു ചികിത്സാരീതിയാണ് ഇതിൽ കാണുന്നത്.
പണ്ടുകാലം മുതലേ നാം ചെയ്യുന്ന ഒന്നാണ് കീഴി. വേദനയുള്ള ഭാഗത്ത് ചൂടോടുകൂടി കിഴിവയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വേദനയേയും നീർക്കെട്ടിനെയും മറികടക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉണ്ടാക്കുന്നതിനെ ഇവിടെ എടുത്തിട്ടുള്ളത് മുതിരയും കല്ലുപ്പും ആണ്. രണ്ടും ഒരേ അളവിൽ എടുത്ത് നല്ലവണ്ണം മൺചട്ടിയിൽ ഇട്ട് ചൂടാക്കി കിഴി പിടിക്കുകയാണ് വേണ്ടത്. ഇതുവഴി വളരെ പെട്ടെന്ന് തന്നെ എന്നന്നേക്കുമായി വേദന ഇല്ലാതായി തീരുന്നു. തുടർന്ന് വീഡിയോ കാണുക.