Fungal Infection and Itching : നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥം ആണ് കറിവേപ്പില. ഒട്ടുമിക്ക കറികളിലും ഇത് ഉപയോഗിക്കുമെങ്കിലും ഇത് കഴിക്കുന്നത് പൊതുവേ കുറവാണ്. ഇതിന്റെ കയപ്പ് രസം കാരണമാണ് ഇത് പൊതുവേ എല്ലാവരും കഴിക്കാതെ ഇരിക്കുന്നത്. എന്നാൽ ഇത് കഴിക്കുന്നത് വഴി നമുക്ക് ഒത്തിരി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ അതിശക്തമായിട്ടുള്ള ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും.
ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉയർത്താൻ സാധിക്കുന്ന നല്ലൊരു ഫുഡ് ഐറ്റം ആണ് ഇത്. അതോടൊപ്പം തന്നെ ആന്റിഓക്സൈഡുകൾ ധാരാളമായി ഉള്ളതിനാൽ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇത് തടുത്തു നിർത്തുന്നു. കൂടാതെ കൂടിയ ഷുഗറിനെയും കൊളസ്ട്രോളിനും കുറയ്ക്കാനും ഇതിനെ കഴിയുന്നു. അതിനാൽ തന്നെ കരൾ ഹൃദയം വൃക്ക എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളുടെ.
പ്രവർത്തനത്തിന് അനുകൂലമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് ഇത്. നാരുകളാൽ സമ്പുഷ്ടമാണ് ഇത് എന്നതിനാൽ തന്നെ ദഹനത്തെ ഇത് മെച്ചപ്പെടുത്തുകയും ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടികൾ തഴച്ചു വളരുന്നതിനും മുടികൾ നേരിടുന്ന പല പ്രശ്നങ്ങളെ മറികടക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. കൂടാതെ നമ്മുടെ ചർമ്മം നേരിടുന്ന പുഴുക്കടി ചൊറിച്ചിൽ എക്സിമ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിയുന്നു. അത്തരത്തിലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാൻ കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു പോംവഴിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.