ഇന്നത്തെ കാലത്തെ ഏറ്റവും അധികം മരണങ്ങളുടെ കാരണമായി മാറി കഴിഞ്ഞിരിക്കുന്നു ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ക്യാൻസറുകൾ രൂപപ്പെടാം. ശരീരത്തിൽ അധികമായി ഉണ്ടാകുന്ന കോശ വളർച്ചയാണ് ക്യാൻസറുകൾ. അത്തരത്തിൽ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ കൊളോൺ ക്യാൻസർ ബ്ലഡ് ക്യാൻസർ ബോൺമാരോ കാൻസർ ബ്രെസ്റ്റ് കാൻസർ എന്നിങ്ങനെ പലതരത്തിലുള്ള ക്യാൻസറുകളാണ് ഉള്ളത്.
ഇത്തരത്തിലുള്ള ക്യാൻസറുകൾക്ക് പലതിനും പലതരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇത്തരം ലക്ഷണങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചറിയുകയാണെങ്കിൽ ഇതിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ നമുക്ക് മുക്തി നേടാൻ സാധിക്കുന്നതാണ്. ലക്ഷണങ്ങൾ കണ്ടുകൊണ്ട് അതിനെ തിരിച്ചറിയാതെ ഇരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. അത്തരത്തിൽ ക്യാൻസറുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇതിൽ ഏറ്റവും ആദ്യത്തെ ഒന്ന് പറയുന്നത് അമിതമായിട്ടുള്ള ക്ഷീണമാണ്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ക്യാൻസറുകൾക്ക് ക്ഷീണത്തോടൊപ്പം തന്നെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞു വരുന്നതും കാണുന്നു. പലപ്പോഴും ശരീരഭാരം കുറഞ്ഞു വരുമ്പോൾ തൈറോയ്ഡ് ഷുഗർ എന്നിവയാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് ശ്വാസകോശത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്.
അതിന്റെ ഫലമായി ശ്വാസതടസ്സം നേരിടുന്നു. കൂടാതെ അതികഠിനമായ ചുമയും ചുമയോടൊപ്പം കഫം വരുന്നതായി കാണുന്നു. ഈ കഫത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ക്യാൻസറിന്റെ ലക്ഷണമാണ്. കൂടാതെ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ രക്തത്തിന്റെ ആവശ്യം കാണുന്നതും മൂത്രം ഇറ്റിറ്റായി പോകുന്നതും മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയും എല്ലാം കാൻസറുകളുടെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.