Health Benefits of Eggs : ധാരാളം പോഷക സമ്പുഷ്ടം ആയിട്ടുള്ള ഒരു ആഹാര പദാർത്ഥമാണ് മുട്ട. മുട്ട കഴിക്കുന്നത് വഴി ഇത്തരത്തിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. എന്നാൽ ഇത്രയധികം പോഷക സമ്പുഷ്ടമായിട്ടുള്ള മുട്ട ഇന്ന് ഒട്ടുമിക്ക ആളുകളും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മുട്ടയിൽ ധാരാളം കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്.
പണ്ടുകാലം മുതലേ നാമോരോരുത്തരുടെയും ഒരു മിഥ്യാധാരണയാണ് ഇത്. എന്നാൽ മുട്ട പോയിട്ട് ഇറച്ചി മാംസങ്ങൾ ഒന്നും തന്നെ തൊടാത്ത പ്യുവർ വെജിറ്റേറിയൻസിൽ പോലും ഇത്തരത്തിൽ കൊഴുപ്പ് ധാരാളമായി തന്നെ കാണുന്നുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പുണ്ടാക്കുന്നത് മുട്ടയല്ല എന്ന് നമുക്ക് പറയാവുന്നതാണ്. നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ കൊഴുപ്പുകളും പ്രമേഹങ്ങളും ഉണ്ടാക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങളാണ്. ഇത്തരത്തിൽ കാർബോഹൈഡേറ്റുകൾ ധാരാളമായി ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലമായി ശരീരത്തിൽ അവ അടിഞ്ഞു കൂടി കൊഴുപ്പ് എന്ന അവസ്ഥ ഉണ്ടാക്കുന്നു. അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുമ്പോൾ തലച്ചോറിനും ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ദോഷമായി ഭവിക്കുന്നു.
അതിനാൽ തന്നെ നമുക്ക് പേടിക്കാതെ വിശ്വസിച്ചു കൊണ്ട് മുട്ട കഴിക്കാവുന്നതാണ്. ഇത്തരത്തിൽ മുട്ട കഴിക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞത് ഇത് നമ്മുടെ വയറിനെ പിടിക്കുന്ന ആഹാരമാണോ അല്ലയോ എന്നുള്ളതാണ്. അത്തരത്തിൽ മുട്ട കഴിക്കുന്നത് വഴി നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനെ ഒഴിവാക്കുകയും ഇല്ലെങ്കിൽ അത് കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.