ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകളുടെ നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ജീവിത രീതികൾ കൊണ്ട് നാം സ്വയം ക്ഷണിച്ചുവരുന്ന രോഗങ്ങളാണ് ഇവ. പ്രമേഹം കൊളസ്ട്രോൾ രക്ത സമ്മർദ്ദം പിസിഒഡി ആർത്രൈറ്റിസ് എന്നിങ്ങനെ ഒട്ടനവധി ജീവിത ശൈലി രോഗങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അവയിൽ തന്നെ നമ്മുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ഇന്ന് കുട്ടികളിൽ പോലും.
കൊളസ്ട്രോൾ വ്യാപകമായി കാണുന്നുണ്ട്. ഇത്തരത്തിലുള്ള കൊളസ്ട്രോൾ അമിതമാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഫാറ്റി ലിവർ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ. ഈ കൊളസ്ട്രോളുകൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നു. അതുപോലെ തന്നെ.
നമ്മുടെ ശരീരവും കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുന്നുണ്ട്. ഈ കൊളസ്ട്രോളുകൾ നമ്മുടെ പല ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നടത്തുന്നതിനും അത്യാവശ്യമാണ്. എന്നാൽ അമിതമായി ഇത്തരത്തിൽ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായിട്ടാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുന്നതും നല്ല കൊളസ്ട്രോൾ കുറയുന്നതുo.
ഇത്തരമൊരു അവസ്ഥയിലാണ് ഹൃദയസംബന്ധമായ പല രോഗങ്ങളും ഉണ്ടാകുന്നത്. അതിനാൽ തന്നെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതോടൊപ്പം തന്നെ നല്ല കൊളസ്ട്രോളും വർദ്ധിപ്പിക്കേണ്ടതാണ്. അത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിയുന്നു. ഇത്തരത്തിൽ നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് നൽകുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.