Cancer symptoms in body : ഇന്നത്തെ മരണങ്ങളുടെ ഏറ്റവും വലിയ കാരണമായി മാറി കഴിഞ്ഞിരിക്കുകയാണ് ക്യാൻസറുകൾ. നമ്മുടെ ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെറ്റ് പെരുക്കുന്ന ഒരു അവസ്ഥയാണ് ഇത്. ശരീരത്തിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും ഇത്തരത്തിൽ കോശങ്ങൾ അനിയന്ത്രിതമായി വളർച്ച പ്രാപിക്കുന്നു. അതിനാൽ തന്നെ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ക്യാൻസറുകൾ വരാം. ബ്ലഡ് കാൻസർ ബ്രസ്റ്റ് ക്യാൻസർ ബോൺമാരോ കാൻസർ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ.
ആമാശയ ക്യാൻസർ എന്നിങ്ങനെ പലതരം ക്യാൻസറുകളാണ് ഇന്നുള്ളത്. ഇത്തരം ക്യാൻസറുകളുടെ പ്രത്യേകത എന്ന് പറയുന്നത് ഇവ പെട്ടന്ന് തന്നെ തിരിച്ചറിയാൻ സാധിക്കാതെ വരിക എന്നുള്ളതാണ്. യഥാർത്ഥവിധം തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ശരീരം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ശരീരം മുഴുവൻ വ്യാപിക്കുകയാണെങ്കിൽ ഇത് മരണത്തിലേക്ക് നയിക്കപ്പെടുന്നത്. അത്തരത്തിൽ ക്യാൻസറുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ശരീരഭാരം ക്രമാതീതമായി കുറയുക എന്നുള്ളതാണ്. ശരീരഭാരം കുറയുന്നത് സർവസാധാരണമാണ്. എന്നാൽ യാതൊരുവിധത്തിലുള്ള ഏറ്റവും മറ്റും ഇല്ലാതെതന്നെ ശരീരഭാരം അനിയന്ത്രിതമായി കുറയുന്ന ഒരു അവസ്ഥയാണ് ഇത്. ക്ഷീണം തളർച്ച ഉന്മേഷക്കുറവ് എല്ലാം ഇതിന്റെ ലക്ഷണമായി കാണുന്നു.
അതുപോലെ തന്നെ പലഭാഗങ്ങളിലൂടെ ബ്ലീഡിങ് ഉണ്ടാകുന്നതും ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. മൂക്ക് വായ മലദ്വാരം വജൈന എന്നിവയുടെ എല്ലാം ബ്ലീഡിങ് ഉണ്ടാവുന്നത് പല ക്യാൻസറുകളുടെയും ലക്ഷണങ്ങളാണ്. അതുപോലെ തന്നെ ശരീരത്തിന്റെ എവിടെയെങ്കിലും മുഴകളോ തടിപ്പുകളോ കാണുന്നതും ക്യാൻസറിന്റെ തുടക്കമാണ്. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് അമിതമായി താന്നു പോവുകയും വിളർച്ച ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.