ഇന്നത്തെ സമൂഹം പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിന് വേണ്ടി ശീലമാക്കിയിട്ടുള്ള ഒന്നാണ് ഗ്രീൻ ടീ. ചായ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഗ്രീൻ ടീ എന്ന് പറയുന്നത് വെറുമൊരു ചായയേ അല്ല. ഇതൊരു ഔഷധക്കൂട്ട് തന്നെയാണ്. നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പല അണുബാധകളെ ചെറുക്കാൻ സഹായകരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്.
ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഗ്രീൻ ടീ ദിവസവും ഉപയോഗിക്കുന്നത് വഴി നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന കറകളെയും അണുബാധകളെയും മറ്റും നീക്കം ചെയ്യുന്നു. അതോടൊപ്പം തന്നെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പാർക്കിസൺസ് എന്നിങ്ങനെയുള്ള രോഗങ്ങളെ ചേർക്കുവാനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾക്ക്.
കഴിവുണ്ട്. അത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഗ്രീൻ ടീ ഉപയോഗിച്ച് കൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. അതിനായി ഗ്രീൻ ടീ തിളപ്പിക്കുമ്പോൾ അല്പം കറുകപ്പട്ട കൂടി ഇട്ടു തിളപ്പിക്കുകയാണ് വേണ്ടത്. ഈയൊരു ഡ്രിങ്ക് ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അടിഞ്ഞുകൂടിയിട്ടുള്ള എല്ലാ ഫാറ്റും പെട്ടെന്ന് തന്നെ ഉരുകിപ്പോകുന്നു. തുടർന്ന് വീഡിയോ കാണുക.