ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാനസിക പ്രശ്നങ്ങൾ. അത്തരത്തിൽ ഒട്ടനവധി മാനസിക പരമായിട്ടുള്ള രോഗങ്ങളാണ് ഇന്നത്തെ സമൂഹം നേരിടുന്നത്. കണക്കുകൾ പ്രകാരം ഏകദേശം 400 ൽ പരം മാനസിക പരമായ രോഗങ്ങളാണ് ഇന്ന് നിലവിലുള്ളത്. അമിതമായിട്ടുള്ള ടെൻഷൻ വിഷാദം ആൻഡ് സൈറ്റി എന്നിങ്ങനെ ഒരു നീണ്ട നിരയാണ് ഇതിനുള്ളത്. നമ്മുടെ ശരീരത്തിലെ തലച്ചോറിന്റെ നാഡികൾക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ് ഇത്തരത്തിലുള്ള മാനസിക രോഗങ്ങളുടെ പ്രധാന കാരണം.
ആരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയാൻ വളരെ പെട്ടെന്ന് തന്നെ നമുക്ക് സാധിക്കും. നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ഏതെങ്കിലും വേദനകളോ തടിപ്പുകളോ മറ്റും കണ്ടെത്തി കഴിഞ്ഞാൽ അവയെ തിരിച്ചറിഞ്ഞ ചികിത്സിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ തലച്ചോറിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ നമുക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കുകയില്ല. അതിനാൽ തന്നെ പലപ്പോഴും മാനസിക രോഗങ്ങളെ തിരിച്ചറിയുന്നത് വളരെ വൈകി ആയിരിക്കും..ഇത്തരത്തിൽ മാനസിക സ്വഭാവങ്ങൾ ഉണ്ടാവുകയാണെങ്കിൽ.
പ്രധാനമായും അത് നമ്മുടെ സ്വഭാവങ്ങളെ ആണ് ബാധിക്കുന്നത്. അതിനാൽ തന്നെ സ്വഭാവങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് മാനസിക രോഗങ്ങൾ ആണെന്ന് തിരിച്ചറിയാൻ സാധിക്കും. അമിതമായി എന്തിനോടെങ്കിലും പ്രതികരിക്കുക അതുപോലെ തന്നെ എന്തിനോടെങ്കിലും തീരെ പ്രതികരിക്കാതിരിക്കുന്നതും മാനസികരോഗങ്ങളുടെ തുടക്കമാണ്. ആവശ്യമില്ലാതെ.
ടെൻഷനടിക്കുക ഒന്നിനും ഒരു എനർജി ഇല്ലാതെ ഡിപ്രഷൻ ആയിരിക്കുക ക്ഷീണം ഉറക്കമില്ലായ്മ ശാരീരിക വേദനകൾ എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ഇതുവഴി ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നത്. കൂടാതെ അമിതമായി ദേഷ്യപ്പെടുന്നത് അമിതമായി ആഹാരങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂടുന്നത് എന്നിങ്ങനെ മറ്റു പല ലക്ഷണങ്ങളും മാനസരോഗങ്ങൾക്ക് ശരീരം കാണിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.