Kidney disease 6 symptoms : കിഡ്നി രോഗങ്ങൾ വളരെയധികം വ്യാപിച്ചു വരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് വൃക്കകൾ. ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷാംശങ്ങളെ അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും വൃക്കകളാണ്. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമുള്ള കാൽസ്യം വിറ്റാമിൻ ഡി എന്നിവ ഉത്പാദിപ്പിക്കുന്നതും.
സംഭരിക്കുന്നതും കിഡ്നികളാണ്. അതുപോലെ തന്നെ നമ്മുടെ രക്തസമ്മർദ്ദത്തെ കൺട്രോൾ ചെയ്യുന്നതും ശരീരത്തിൽ നിലനിർത്തുന്നതും വൃക്കകൾ തന്നെയാണ്. കൂടാതെ പലതരത്തിലുള്ള ഹോർമോണുകളും വൃക്കകൾ ഉല്പാദിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ ചുവന്നരക്താണുക്കളെ വർദ്ധിപ്പിക്കുന്നതിനുള്ള ഹോർമോണുകൾ നിർമ്മിക്കുന്നതും വൃക്കകളാണ്. ഇത്തരത്തിൽ വൃക്കകളെ രോഗങ്ങൾ ബാധിക്കുമ്പോൾ അത് നമ്മുടെ മരണത്തിലേക്കാണ് നയിക്കുന്നത്.
ഇത്തരത്തിൽ കിഡ്നിയെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിക്കുകയാണെങ്കിൽ അത് പകുതിയിലേറെ ആയതിനുശേഷം ആണ് ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്നത്. വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്ന അവയവം ആയതിനാൽ തന്നെ മൂത്രത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വ്യത്യാസങ്ങളും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അടിക്കടി മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ മൂത്രം ഇറ്റിറ്റായി പോകുന്നത് മൂത്രമൊഴിക്കുമ്പോൾ.
ഉള്ള വേദന മൂത്രത്തിലെ നിറവ്യത്യാസം മൂത്രത്തിൽ അമിതമായി പത ഉണ്ടാകുന്നത് മൂത്രത്തിന്റെ അളവ് അനിയന്ത്രിതമായി കൂടുന്നതും അനിയന്ത്രിതമായി കുറയുന്നതും എല്ലാം വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ മുഖത്തും കാലിലും കൺതടങ്ങളിലും പ്രത്യക്ഷപ്പെടുന്ന നീർക്കെട്ടും എവിടെയെങ്കിലും പോയതിനുശേഷം കാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ടുകളും എല്ലാം ഇതിന്റെ മറ്റൊരു ലക്ഷണമാണ്. കൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.