ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവുമധികം നാം ഓരോരുത്തരും ഉപയോഗിച്ച് പോരുന്ന ഒന്നാണ് ബദാം. ഇതിൽ ധാരാളമായി തന്നെ ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിനെ ബദാം അത്യന്താപേക്ഷിതമാണ്. ബദാം വെറുതെ തിന്നുവാൻ ആരും അത്രയ്ക്ക് ഇഷ്ടപ്പെടാറില്ല. ഇതിന്റെ ഗുണങ്ങൾ ഇരട്ടിയാകുന്നതിനുവേണ്ടി ഇത് കുതിർത്ത് കഴിക്കുന്നതാണ് അത്യുത്തമം.
ഇത്തരത്തിൽ കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ദഹന വ്യവസ്ഥ ശരിയായിവിധം നടക്കുകയും ദഹന കേടുമൂലം ഉണ്ടാകുന്ന മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാലാണ് ബദാമിന് ഇത്തരത്തിലുള്ള ഗുണങ്ങൾ ഉള്ളത്. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഈ കുതിർത്ത ബദാം നമ്മെ സഹായിക്കും. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. ജീവിതശൈലി രോഗങ്ങളായ.
കൊളസ്ട്രോളിനെയും പ്രമേഹത്തെയും കുറയ്ക്കുന്നതോടൊപ്പം തന്നെ നല്ല കൊളസ്ട്രോളിനെ ഉത്പാദിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാണ്. അതിനാൽ തന്നെ രക്തപ്രവാഹം സുഖകരമാക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള ഒന്നു കൂടിയാണ് ഇത്.
ഗർഭകാലത്ത് കുതിർത്ത ബദാം കഴിക്കുന്നത് വഴി സുഖപ്രസവത്തെ സാധ്യമാക്കുന്ന ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയ്ക്കും ഹൃദയാരോഗ്യം ഉറപ്പുവരുത്താനും തലച്ചോറിന്റെ ആരോഗ്യവും ഉറപ്പുവരുത്താനും ഇതുവഴി സാധിക്കുന്നു. അതോടൊപ്പം തന്നെ ബദാം കുതിർത്ത് കഴിക്കുന്നത് വഴി മുടികൊഴിച്ചിൽ തടയുകയും മുടികൾ ഇടൂന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.