Symptoms in the urine causes : കാലാവസ്ഥകൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ രോഗങ്ങളും ദിനംപ്രതി മാറുകയാണ്. എന്നാൽ ചില രോഗങ്ങൾ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ കൂടുതലായി കാണാൻ സാധിക്കുക. വേനൽക്കാലത്ത് ഉണ്ടായേക്കാവുന്ന രോഗങ്ങളെ കുറിച്ചും അവയെ എങ്ങനെ മാറി കടക്കാം എന്ന രീതികളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വേനൽ കാലത്ത് ഇന്ന് ഏറ്റവും അധികം ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് യൂറിനറി ഇൻഫെക്ഷനുകൾ.
വേനൽക്കാലത്ത് ശരീരത്തിൽ പെട്ടെന്ന് തന്നെ നിർജലീകരണം നടക്കുന്നു എന്നുള്ളതിനാൽ തന്നെ ശരീരത്തിലെ ജലാംശങ്ങൾ കുറയുകയും അതുവഴി മൂത്രത്തിൽ ഇൻഫെക്ഷനുകളും ഉണ്ടാക്കുകയും ചെയ്യുന്നു. മൂത്രം പോകുമ്പോൾ ഉള്ള വേദന എപ്പോഴും മൂത്രമൊഴിക്കുന്ന ടെൻഡൻസി മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ അടിവയർ വേദന മൂത്രം തുള്ളിതുള്ളിയായി പോകുക എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് യൂറിൻ ഇൻഫെക്ഷനുകൾ വഴി ഉണ്ടാക്കുക. അതിനാൽ തന്നെ ഈ വേനൽ കാലങ്ങളിൽ.
ധാരാളമായി തന്നെ വെള്ളം കുടിക്കേണ്ടതാണ്. മൂത്രമൊഴിക്കുമ്പോൾ അതിന്റെ നിറവ്യത്യാസങ്ങൾ അനുസരിച്ച് തന്നെ നമുക്ക് നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള വെള്ളം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. മൂത്രം ഇളം മഞ്ഞനിറത്തിലാണ് പോകുന്നതെങ്കിൽ അതിനെ ആവശ്യമായിട്ടുള്ള വെള്ളം ശരിയത്ത് ഉണ്ട് എന്ന് നമുക്ക് കരുതാവുന്നതാണ്. നല്ല കടും നിറത്തിലുള്ള മഞ്ഞനിറത്തിലാണ് മൂത്രം പോകുന്നെങ്കിൽ വെള്ളം ആവശ്യമായി നമ്മുടെ ശരീരത്തിൽ ഇല്ല എന്നും വെള്ളം കുടിക്കാൻ.
നാം ഓരോരുത്തരും ശ്രമിക്കേണ്ടതുമാണ്. 3 4 ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം നാം കുടിക്കേണ്ടതാണ്. ഇത്രയധികം വെള്ളം നമുക്ക് ഒരേസമയം കുടിക്കാൻ സാധിക്കില്ല എന്നുള്ളതിനാൽ തന്നെ ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും നാം ഈ സമയങ്ങളിൽ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.