ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഈ വെരിക്കോസ് വെയിൻ ശരീരത്തിന്റെ പല ഭാഗത്തായി കാണാമെങ്കിലും കാലുകളെ ആണ് ഇത് കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്. കാലുകളിൽ തടിച്ചു വീർത്ത് നീല നിറത്തിലുള്ള ഞരമ്പുകൾ ആണ് ഇതുവഴി ഉണ്ടാകുന്നത്. നമ്മുടെ കാലിലെ ഞരമ്പുകളിൽ രക്തപ്രവാഹം തടസ്സപ്പെട്ട് അവിടെ അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. കഠിനമായ വേദനയാണ് ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്.
ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ കൂടുതലായും ശരീരഭാരം അമിതമായി ഉള്ളവരിലും അതുപോലെതന്നെ നിന്ന് ജോലി ചെയ്യുന്നവരിലും ആണ് കാണുന്നത്. അധികനേരം നിന്ന് ജോലി ചെയ്യുന്നത് മൂലം കാലുകൾക്ക് കൂടുതലായി സ്ട്രെയിൻ കൊടുക്കേണ്ടി വരികയും അതുവഴി ഇത്തരം സിറ്റുവേഷനുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകളുടെ പ്രധാന കാരണം എന്ന് പറയുന്നത് പ്രായമാണ്. പ്രായം കൂടുമ്പോൾ ഇത്തരത്തിൽ രക്തം കുറഞ്ഞു വരികയും.
ഇത്തരം അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ പാരമ്പര്യമായും ഇത് ഓരോരുത്തരിലും കാണാവുന്നതാണ്. കൂടാതെ ഗർഭകാലത്തും ഈ വെരിക്കോസ് വെയിനുകൾ ഓരോരുത്തരിലും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിനുകൾ ഗർഭസ്ഥകാലം കഴിയുന്നതോടുകൂടി തന്നെ പൂർണമായി ഭേദമാകുന്നതായി കാണാൻ സാധിക്കും. ഇത് തടിച്ചുതീർത്ത ഞരമ്പുകൾ സൃഷ്ടിക്കുന്നത്.
പോലെ തന്നെ കാലുകളിലെ നീരായും കറുത്ത പാടുകളായും വ്രണങ്ങളായും കാണാവുന്നതാണ്. കൂടാതെ ഇതുമൂലം അധികനേരം നിൽക്കുവാനോ അധികം നേരം നടക്കുവാനോ സാധിക്കാത്ത അവസ്ഥയും ഓരോരുത്തരിലും കാണാറുണ്ട്. ജീവിതശൈലിലെ പാകപ്പിഴകൾ മൂലം സംഭവിക്കുന്ന ഒരു സിറ്റുവേഷൻ ആയതിനാൽ തന്നെ ജീവിതശൈലി മെച്ചപ്പെടുത്തുകയാണെങ്കിൽ ഇതിൽ നിന്ന് വളരെ വേഗത്തിൽ തന്നെ മോചനം പ്രാപിക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.