പലതരത്തിലാണ് ഓരോ രോഗങ്ങളും നമ്മെ ബുദ്ധിമുട്ടിക്കുന്നത്. അത്തരത്തിൽ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിൽ ആണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ പ്രധാനമായും കാണുന്നത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് രക്ത ഓട്ടം വളരെ അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ കാലുകളുടെ ഞരമ്പുകളിൽ രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് ഇത്. അതുവഴി അശുദ്ധ രക്തം.
ഞരമ്പുകളിൽ തങ്ങിനിൽക്കുന്നു. ഈ ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നുള്ളത്. പലതരത്തിലാണ് ഇത് ഓരോ വ്യക്തികളെയും ബുദ്ധിമുട്ടിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളെ സ്റ്റേജുകളായി പറയുകയാണെങ്കിൽ ആദ്യത്തെ സ്റ്റേജിൽ കാണുന്ന ലക്ഷണം എന്ന് പറയുന്നത് ചിലന്തിവല പോലെ കാലുകളിലെ ഞരമ്പുകൾ കാണപ്പെടുന്നു എന്നുള്ളതാണ്. തടിച്ചുതീർത്ത നീല നിറത്തിലുള്ള ഞരമ്പുകൾ ആണ് ഇത്തരത്തിൽ കാലുകളിൽ നമുക്ക് കാണാൻ സാധിക്കുക. തുടയിൽ നിന്ന് തുടങ്ങി.
കാലിന്റെ അറ്റം വരെ ഇത്തരത്തിൽ തടിച്ചു വീർത്തിരിക്കുന്ന നീല നിറത്തിലുള്ള ഞരമ്പുകൾ പ്രത്യക്ഷമാകുന്നതാണ് രണ്ടാംഘട്ടം എന്ന് പറയുന്നത്. ഈയൊരു അവസ്ഥ വളരെയേറെ വേദനാജനകമാണ്. ഇത്തരത്തിൽ ഞരമ്പുകൾ തടിച്ചു വീർത്തിരിക്കുന്നത് കാണുന്നവരിൽ പോലും അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. ഇതേത്തുടർന്ന് കണങ്കാലിലും കാൽപ്പാദങ്ങളിലും നല്ലവണ്ണം നീരും കാണപ്പെടാറുണ്ട്. അതുവഴി ഓരോ വ്യക്തികൾക്കും നടക്കുവാൻ വരെ സാധിക്കാത്ത.
അവസ്ഥ വരുന്നു. ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉള്ളവർക്ക് മിക്കവാറും രാത്രി സമയങ്ങളിൽ ആണ് നീരുകൾ പ്രത്യക്ഷപ്പെടുന്നത്. നേരം വെളുക്കുമ്പോഴേക്കും ഈ നീരുകൾ അപ്രത്യക്ഷമാവുന്നതായും കാണാൻ സാധിക്കും. ചിലവരിൽ ഇത് വ്രണങ്ങൾ രൂപപ്പെടുന്നതിനെ വരെ കാരണമാകാറുണ്ട്. ഇത് കാലുകളിലെ കറുത്ത പാടുകൾ ആയും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.