നമ്മുടെ ശരീരത്തുള്ള ഒരു അവയവമാണ് പിത്തസഞ്ചി. കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസത്തെസംഭരിച്ചു വെക്കുന്ന ഒരു അവയവമാണ് ഇത്. പിത്തരസം എന്നത് നമ്മുടെ ദഹന വ്യവസ്ഥയെ ശരിയായ രീതിയിൽ നടക്കുന്നതിന് അത്യാവശ്യമായിട്ടുള്ള ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പുകളെ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് പിത്തരസം. നാം ആഹാരം കഴിക്കുന്ന സമയത്ത് പിത്തരസത്തെ ചെറുകുടലിൽ എത്തിക്കുക എന്ന ധർമ്മമാണ് പിത്തസഞ്ചി വഹിക്കുന്നത്.
കരളിനെ തൊട്ടു താഴെയാണ് നമ്മുടെ ശരീരത്തിൽ പിത്തസഞ്ചിയുടെ സ്ഥാനം. ദഹനപ്രക്രിയ പ്രോപ്രായി നടക്കുന്നതിന് സഹായകരമായത് പോലെ തന്നെ കരളിൽ ഉണ്ടാകുന്ന ചില മാലിന്യങ്ങളെ വഴിപ്പുറം തള്ളുന്ന ജോലിയും ഇത് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പിത്തരസത്തിൽ അമിതമായി അടങ്ങിയിട്ടുള്ള കൊഴുപ്പുകളും കാൽസ്യങ്ങളും ആണ് പിന്നീട് കല്ലുകൾ ആയി രൂപപ്പെടുന്നത്. വലുതും ചെറുതും ആയ പലതരത്തിലുള്ള കല്ലുകൾ ഇവിടെ രൂപപ്പെടാം. ഒന്നിൽ അധികം കല്ലുകളും.
ചിലരിൽ കാണാറുണ്ട്. പുരുഷന്മാരെക്കാൾ അധികം സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം കണ്ടുവരുന്നത്. അതോടൊപ്പം തന്നെ ശരീര ഭാരം അമിതമായി കുറയ്ക്കുന്നത് വഴിയും വ്യായാമക്കുറവ് ഉണ്ടാകുന്ന കാരണം കൊണ്ടും കരൾ രോഗങ്ങൾ ഉണ്ടാകുന്നതുകൊണ്ടും എല്ലാം പിത്താശയ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ രക്തത്തിലെ അമിതമായി അടങ്ങിയിട്ടുള്ള കൊളസ്ട്രോളും ഇത്തരത്തിലുള്ള പിത്താശയെ കല്ലുകൾക്ക് കാരണങ്ങളാണ്.
മിക്കപ്പോഴും ഒരു തരത്തിലുള്ള ലക്ഷണങ്ങളും ഇത് പെട്ടെന്ന് പുറപ്പെടുവിക്കാറില്ല. പലതരത്തിലുള്ള ചെക്കപ്പ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തിൽ അറിയുന്നത്. ഇതുവഴി അസഹ്യമായിട്ടുള്ള വയറുവേദനയാണ് ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നത്. വയറിന്റെ വലതുഭാഗത്തായിട്ടാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. ചിലപ്പോൾ വയറിൽ നിന്ന് തുടങ്ങി വലതുഭാഗത്തെ തോളിലേക്ക് ഈ വേദന വ്യാപിക്കുന്നതായി കാണാം. തുടർന്ന് വീഡിയോ കാണുക.