സാധാരണക്കാരുടെ ആപ്പിൾ എന്നറിയപ്പെടുന്ന ഒരു ഫ്രൂട്ട് ആണ് പേര. നമ്മുടെ ചുറ്റുപാടും സുലഭമായി ഇത് കാണുന്നതിനാലാണ് ഇത്തരത്തിൽ പേരക്കയെ വിശേഷിപ്പിക്കുന്നത്. ഫ്രൂട്ട് എന്നതിൽ ഉപരി ഒട്ടനവധി ഔഷധഗുണത്താൽ സമ്പുഷ്ടമായ ഒന്നു കൂടിയാണ് ഇത്. പേരക്ക വിറ്റാമിൻ സിയുടെ ഒരു കലവറയാണ്. പേരക്കയെ പോലെ തന്നെ പേരക്കയുടെ ഇലയും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നവയാണ്.
ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കും ഒരുപോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഔഷധ ഇലയാണ് ഇത്. വൈറ്റമിൻ എ ബി സി കാൽസ്യം പൊട്ടാസ്യം ആന്റിഓക്സൈഡുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി ഘടകങ്ങളാണ് പേരയിലയിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ ഇലയ്ക്ക് കഴിയും.
അതുപോലെതന്നെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ എന്നിവയെ പൂർണമായി അകറ്റാൻ ഈ ഇല തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് വഴി സാധിക്കുന്നു. അതോടൊപ്പം തന്നെ വിറ്റാമിൻ എ ധാരാളമായി അടങ്ങിയതിനാൽ കണ്ണിന്റെ കാഴ്ച ശക്തി മെച്ചപ്പെടുത്താനും ഇത് അനുയോജ്യമായിട്ടുള്ള ഒന്നാണ്. കൂടാതെ ഈ ഇലയ്ക്ക് ധാരാളം ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. അതിനാൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകളോ മുഖക്കുരുക്കളോ ഉണക്കുന്നതിനെ.
ഇത് ഏറെ സഹായകരമാണ്. കൂടാതെ നമ്മുടെ ജീവനെത്തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനും ഈ ഇലയ്ക്ക് കഴിവുണ്ട്. അതുപോലെതന്നെ മുടികൾ നേരിടുന്ന താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറി കടക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമാണ്. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലവിധത്തിലാണ് പേരയിലയെ നാമോരോരുത്തരും ഉപയോഗിക്കാറുള്ളത്. തുടർന്ന് വീഡിയോ കാണുക.