ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ തൊട്ട് വലിയ പ്രശ്നങ്ങളവരെ നാം നേരിടുന്നു. ഒട്ടുമിക്ക പ്രശ്നങ്ങളും നാം ചികിൽസിക്കാതെ തന്നെ നേരിടുന്നവയാണ്. ഇവയ്ക്കുള്ള പ്രതിവിധികളും നാം സ്വയം തന്നെയാണ് ചെയ്യാറുള്ളത്. ഒരു പരിധിവരെ ഇത്തരം പ്രതിവിധികൾ കൊണ്ട് ആശ്വാസം ലഭിക്കുന്നു.
എന്നതിനാൽ തന്നെ ചികിത്സ പൊതുവേ ചെയ്യാറില്ല. അത്തരത്തിൽ പൊതുവേ നാം ചികിൽസിക്കാത്ത ഒരു രോഗാവസ്ഥയാണ് ഗ്യാസും കീഴ്വായു ശല്യം. ഇതും മൂലം ഒത്തിരി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. പലർക്കും പല ഭക്ഷണങ്ങൾ ഇതുമൂലം കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വയറ്റിൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ കഠിനമായ നെഞ്ചുവേദനയാണ് ആദ്യം ഉണ്ടാവുക. ഇത് ചിലവർക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരിക്കും കാണുക. ചിലർക്ക് ഇത് വയറുവേദന ആയും വയറു പിടുത്തമായും.
പുളിച്ചുതികട്ടലായും കാണാറുണ്ട്. ഇതെല്ലാം ദഹന സംബന്ധമായ പ്രശ്നങ്ങൾ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ ദഹിക്കാത്ത മൂലം ഗ്യാസ്ട്രബിളും നെഞ്ചരിച്ചലും തുടങ്ങിയ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നു. ആമാശയത്തിൽ വെച്ചാണ് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ദഹിക്കുന്നത്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ അവയവമാണ് ആമാശയം.
ഇത്തരത്തിൽ അന്നനാളം വഴി ആമാശയത്തിലേക്ക് എത്തുന്ന ഭക്ഷണം ചില തടസ്സങ്ങളാൽ ദഹിക്കാതെ വരികയും അതിൽ ഗ്യാസ് വന്ന നിറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഗ്യാസ്ട്രബിൾ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. നമുക്ക് ശരീരത്തിന് പിടിക്കാത്തത് ആയ പല ഭക്ഷണങ്ങളും ഉണ്ടാകാം. അവ കഴിക്കുന്നത് വഴിയോ അല്ലെങ്കിൽ അമിതമായി കെമിക്കലുകൾ നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയോ ഇത്തരത്തിൽ ദഹനം ശരിയായ രീതിയിൽ നടക്കാതെ വരാം. വീഡിയോ കാണുക.