ഇന്ന് ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഇത്തരം രോഗാവസ്ഥകൾ കാണപ്പെടുന്നു. അതിൽ പ്രായവേദം എന്നെ എല്ലാവരെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. നമ്മുടെ കഴുത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിയുടെ പ്രധാന പ്രവർത്തനം എന്നു പറയുന്നത് ശരീരത്തിലെ ഉപാപചയ പ്രക്രിയകൾക്ക് ആവശ്യമായുള്ള ഊർജ്ജം പകരുക എന്നതാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ഓരോ ശരീരത്തിനും അത്യാവശ്യമാണ്.
പ്രധാനമായും രണ്ടു ഹോർമോണുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഈ രണ്ടു ഹോർമോണുകളിലും ഉണ്ടാകുന്ന വേരിയേഷനുകളാണ് തൈറോയ്ഡ് മൂലം ഉണ്ടാകുന്ന രോഗ അവസ്ഥകൾ ഉടലെടുക്കുന്നതിനുള്ള കാരണമാകുന്നത്. തൈറോയ്ഡ് ഹോർമോണുകൾ കൂടുതലായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്. അതുപോലെതന്നെ തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിൽ കുറവാകുന്നതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം പറയുന്നത്.
ഇവയ്ക്ക് പുറമേ ഗോയിറ്റർ എന്ന രോഗാവസ്ഥയും ഉണ്ടാകുന്നു. ഗോയിറ്റർ എന്നത് തൈറോയ്ഡ് ഗ്രന്ഥികൾ ഉണ്ടാകുന്ന വീക്കമാണ്. ഇത് പൊതുവേ കഴുത്തിനെ പുറംഭാഗത്തായി ഒരു വീർമതയായാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് കാൻസർ മുഴകളും അല്ലാത്തതും ഉണ്ടാകാം. ശരിയായി തന്നെ ചികിത്സിക്കുകയാണെങ്കിൽ പൂർണമായിത്തന്നെ ഭേദമാക്കാവുന്നതേയുള്ളൂ.
അതുപോലെതന്നെ ഹൈപ്പോ ഹൈപ്പർ തൈറോയിഡിസങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം കാണിക്കാറുള്ളത്. ഹൈപ്പർ തൈറോയിസം ആണെങ്കിൽ അതിലെ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണം എന്ന് പറയുന്നത് അമിതമായി ഭാരം കുറയുക എന്നതാണ്. ഈ ഒരു അവസ്ഥയിൽ ഉള്ളവർ അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ശരീരം ശോഷിച്ചു വരുന്നതായി കാണാം. ഈയൊരു അവസ്ഥ ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകൾ കൂടുതലുള്ളതിനാൽ തന്നെ അതിനെ കുറയ്ക്കുക എന്നതാണ് ഇതിൽ ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.