ഇന്ന് ഒട്ടുമിക്ക ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ദേഹത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ. ഇന്ന് ഒത്തിരി ആളുകളിലാണ് ഇത്തരത്തിൽ കറുത്ത പാടുകൾ കാണുന്നത്. ഇത്തരം പാടുകൾ പ്രധാനമായും മുഖത്തും നെറ്റിയിലും തുടയിടുക്കുകളിലും കക്ഷങ്ങളിലും ആണ് കൂടുതലായി കാണുന്നത്. ഇത് ഓരോ വ്യക്തികളിലും ചർമ്മ സൗന്ദര്യത്തിന് വിലങ്ങും തടി ആയിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്. ഒട്ടനവധി കാരണങ്ങളാൽ ഇത്തരത്തിൽ കറുത്ത പാടുകൾ കാണാറുണ്ട്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലുളള പോഷകങ്ങളുടെ കുറവാണ്. ഇവയ്ക്ക് പുറമേ പാരമ്പര്യമായും ഇത്തരം രോഗാവസ്ഥകൾ കാണപ്പെടാറുണ്ട്. കൂടാതെ ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായും ശരീരത്തിൽ കാണാറുണ്ട്. ഓട്ടോ ഇമ്മ്യൂൺ രോഗവസ്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരം തന്നെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണ്.
കൂടാതെ തന്നെ മറ്റു രോഗങ്ങളുടെ ലക്ഷണമായും ഇത് കാണാറുണ്ട്. അതിൽ പ്രധാനപ്പെട്ട സ്ത്രീകളിൽ കാണുന്ന ഒന്നാണ് പിസി ഓടി എന്നത്. ഇവയ്ക്കെല്ലാം പുറമേ ക്യാൻസറുകളിലും ഇത്തരത്തിൽ കറുത്ത പാടുകൾ ശരീരത്തിൽ കാണാറുണ്ട്. യൂട്രസ് ക്യാൻസർ ഓവറി ക്യാൻസർ വയർ ക്യാൻസർ ചെറുകുടലിലെ ക്യാൻസർ എന്നീ ക്യാൻസറുകളെ ലക്ഷണമായി ഇത് കാണാറുണ്ട്.
അതുപോലെ ചില വസ്തുക്കളോട് അലർജി ഉണ്ടാകുമ്പോൾ അതിന്റെ റിയാക്ഷൻ ആയി മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ സ്കിൻ ടൈറ്റ് ആയിട്ടുള്ള ഡ്രസ്സുകൾ ഇടുന്നത് വഴി ആ ഭാഗങ്ങളിൽ കറുത്ത പാടുകൾ ഉണ്ടാകുന്നു. കൂടാതെ വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടാകുമ്പോഴും ഇത്തരത്തിൽ കറുത്ത പാടുകൾ കാണാറുണ്ട്.അതിനാൽ തന്നെ ഇത്തരത്തിലുള്ള കറുത്ത പാടുകളെ ഒരു കാരണവശാലും നാം നിസ്സാരമായി കാണരുത്.തുടർന്ന് വീഡിയോ കാണുക.