സ്ത്രീപുരുഷഭേദമെന്നെ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഉപ്പൂറ്റി വേദന. കാൽപാദത്തിന്റെ അടിയിൽ ഉണ്ടാകുന്ന ഈ ഉപ്പൂറ്റി വേദന ഒട്ടനവധി ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിക്കുന്നത്. ഈ വേദന ഉണ്ടാകുന്നവർക്ക് നടക്കാനും കാലുകൾ താഴെ വയ്ക്കാൻ വരെ ബുദ്ധിമുട്ടുന്നവർ ആയിരിക്കും. ഇത്തരം വേദനകൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടും ഉണ്ടാക്കുന്നത് തന്നെയാണ്. ഇത്തരം വേദനകൾ പ്രധാനമായും അമിത ഭാരമുള്ളവരിലാണ് കാണുന്നത്.
നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങുന്നത് നമ്മുടെ കാലുകളാണ്. അതിനാൽ തന്നെ ഉപ്പൂറ്റി വേദന അമിതഭാരമുള്ളവരിൽ കാണുന്നു. കൂടാതെ എന്തെങ്കിലും ഇഞ്ചുറി ആ ഭാഗത്ത് ഉണ്ടായവർക്കും ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നു. കായിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവരിലും കായികതാരങ്ങളിലും തേയ്മാനം മൂലവും ഉപ്പൂറ്റി വേദനകൾ കാണപ്പെടാറുണ്ട്.
കൂടാതെ തണുത്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരിലും തണുപ്പിൽ നിന്ന് ജോലി ചെയ്യുന്നവരിലും ജലാംശം ഉള്ളടങ്ങളിൽ ജോലി ചെയ്യുന്നവരിലും ഇത്തരത്തിൽ ഉപ്പുറ്റി വേദനകൾ സ്ഥിരമായി കാണപ്പെടാറുണ്ട്. കൂടാതെ വീടുകളിൽ ടൈലുകൾ മാർബിളുകൾ എന്നിവയിൽ നടക്കുമ്പോൾ തണവടിച്ച് ഉപ്പൂറ്റി വേദനകൾ ഉണ്ടാകുന്നു. കൂടാതെ കാലിന്റെ ഉപ്പൂറ്റി ഭാഗത്തേക്കുള്ള രക്തോട്ടം കുറയുന്നത് മൂലവും ഉപ്പുറ്റി വേദനകളും ഉണ്ടാകുന്നു.
ഇത്തരത്തിൽ കാൽപാദങ്ങളിൽ രക്തോട്ടം കുറയുന്നത് പ്രധാനമായും മദ്യപാനം പുകവലി എന്നിവ ഉള്ളവരിലാണ്. കൂടാതെ നാം ഉപയോഗിക്കുന്ന ചെരുപ്പുകൾ മൂലവും ഇത്തരം വേദനകൾ ഉണ്ടാകുന്നു. ഹൈഹീൽസ് യൂസ് ചെയ്യുന്നവരിലും കാലിന്റെ വലുപ്പത്തിന് അനുസരിച്ചുള്ള ചെരുപ്പ് ഉപയോഗിക്കാത്തവരിലും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവരിലും ഇത്തരത്തിൽ കാണപ്പെടാറുണ്ട്. അതുപോലെതന്നെ തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവരും ഉപ്പൂറ്റി വേദനകൾ കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക.