ഇന്ന് വൈദ്യശാസ്ത്രം ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ പുതിയ രോഗങ്ങൾ കണ്ടുപിടിക്കുന്നു അതുപോലെതന്നെ പുതിയ പുതിയ മരുന്നുകളും ചികിത്സാരീതികളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ആധുനിക മനുഷ്യരുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുന്നതിനൊപ്പം രോഗാവസ്ഥകളും കൂടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ അതിനുള്ള ചികിത്സാരീതികളും മറു മരുന്നുകളും ശാസ്ത്രലോകം കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്.
പണ്ടുകാലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്നത്തെ കാലത്തെ കൂടിവരുന്ന രോഗാവസ്ഥകളുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ തന്നെയാണ്. പണ്ടത്തെ ആളുകളിൽ 60 കൾക്ക് ശേഷം ഉള്ള രോഗാവസ്ഥകൾ കണ്ടു തുടങ്ങുന്നത് തന്നെ. എന്നാൽ ഇന്ന് അത് മുപ്പതുകൾ ആവുമ്പോഴേക്കും കണ്ടുവരുന്നു. ഇത്തരം ജീവിതരീതികളും ആഹാരരീതികളും മാറ്റിയാൽ തന്നെ ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്കൊരു മുക്തി ഉണ്ടാവുള്ളൂ.
ഷുഗർ കൊളസ്ട്രോൾ പി പി പൈൽസ് തൈറോയ്ഡ് തുടങ്ങി ഒട്ടനവധി അവസ്ഥകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഉടലെടുക്കുന്നത് നമ്മുടെ ഊണു മേശയിൽ നിന്ന് തന്നെയാണ്. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് ഇവയെ പെട്ടെന്ന് തന്നെ മറികടക്കാനും ഭാവിയിൽ ഇത് വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ നാം ശ്രദ്ധിക്കേണ്ട കാര്യമെന്ന് പറയുന്നത് സമയത്ത് യഥാക്രമം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
കൂടാതെ ഭക്ഷണം അമിതമായി കഴിക്കാതെ മിതമായ രീതിയിൽ കഴിക്കാനും ശ്രദ്ധിക്കണം. കൂടാതെ വിഷാംശങ്ങൾ ധാരാളം അടങ്ങിയ മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഒഴിവാക്കി നമ്മുടെ സ്വന്തം വീടുകളിൽ തന്നെ പച്ചക്കറി വെച്ചുപിടിപ്പിച്ച് അത് കഴിക്കുന്നത് ആയിരിക്കും ഉത്തമം. അതുവഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുചെല്ലാവുന്ന മാരകമായ വിഷാംശങ്ങളെ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs