Thyroid symptoms and weight gain : ഇന്നത്തെ ലോകം എന്ന് പറയുന്നത് ജീവിതശൈലി രോഗങ്ങളാൽ വലയുന്നവരാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറിമറിയുന്നതോടൊപ്പം തന്നെ നമ്മളെ രോഗാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ചില രോഗാവസ്ഥകൾ ഒന്നോ രണ്ടോ പേർക്കാണ് കണ്ടിരുന്നുവെങ്കിൽ ഇന്നത് ആയിരമോ പതിനായിരമോ ആയി വർധിക്കുന്നു. ഇത്തരത്തിൽ ഒരുപാട് രോഗങ്ങളാണ് ഇന്ന് ഉടലെടുത്തിട്ടുള്ളത്. അത്തരം ജീവിതശൈലി രോഗങ്ങളിൽ ഒരു പ്രധാനപ്പെട്ട രോഗാവസ്ഥയാണ് തൈറോയ്ഡ്.
തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിനോട് ചേർന്നുള്ള ഒരു ഗ്രന്ഥിയാണ്. തൈറോയ്ഡ് പ്രധാനമായും രണ്ട് ഹോർമോണുകളാണ് പുറപ്പെടുവിക്കുന്നത്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്നൊരു ധർമ്മമാണ് വഹിക്കുന്നത്. അതിനാൽ തന്നെ തൈറോയ്ഡ് നമ്മുടെ ശാരീരിക പ്രവർത്തകർക്ക് അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്.
മനുഷ്യശരീരം വഹിക്കാവുന്ന തൈറോയ്ഡിന് ഒരു ലിമിറ്റുണ്ട്. ലിമിറ്റുകൾക്ക് അപ്പുറവും ഇപ്പുറവും തൈറോയിഡ് നീങ്ങുകയാണെങ്കിൽ അത് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങളായി മാറുന്നു. തൈറോയ്ഡ് അളവിൽ കൂടുതലാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡ്സവും തൈറോയ്ഡ് അളവിൽ കുറവാണെങ്കിൽ അത് ഹൈപ്പോ തൈറോയിഡിസം ആകുന്നു. ഇവ രണ്ടും നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നുവ തന്നെയാണ്.
ഇത്തരത്തിലുള്ള രോഗാവസ്ഥക്ക് വ്യത്യസ്ത രീതിയിലുള്ള സിംറ്റംസ് ആണ് കാണാറുള്ളത്. ഇത്തരം ലക്ഷണങ്ങൾ കണ്ട് അത് തിരിച്ചറിഞ്ഞ് തുടക്കത്തിലെ ചികിത്സിച്ചാൽ ഇതിന്റെ അനന്തരഫലങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും. തൈറോയ്ഡ് സംബന്ധപ്പെട്ട ഇത്തരം രോഗങ്ങൾക്ക് അപ്പുറം ഒട്ടനവധി മറ്റു രോഗങ്ങളും ഉണ്ട്. അത് നമ്മുടെ ജീവനെ തന്നെ ഭീഷണിയായവ ആണ്. ഗോയിറ്റർ തൈറോയ്ഡ് ക്യാൻസർ എന്നിങ്ങനെ നീളുകയാണ് അവ. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam