നാം എല്ലാവരും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. പ്രധാനമായും രാവിലെയും വൈകിട്ടും ആണ് നാം വിളക്കുളത്തി പ്രാർത്ഥിക്കാറ്. ഇന്ന് പൊതുവേ ഒട്ടുമിക്ക വീടുകളിലും സന്ധ്യാസമയത്ത് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ നാം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട്. ഇവ നമ്മുടെ ജീവിതത്തിൽ ദോഷങ്ങൾ വരുത്തി വെക്കുന്നതിനെ കാരണമാകുന്നു.
ഇത്തരത്തിൽ ദോഷകരമായ ഒന്നാണ് തിരിയിട്ടതിനുശേഷം വിളക്കിൽ എണ്ണ ഒഴിക്കുന്നത്. ഇത് ഒരു കാരണവശാലും യോജിച്ചതല്ല. ഇങ്ങനെ ചെയ്യുന്നതിനാൽ കുടുംബങ്ങളിൽ ദാരിദ്ര്യവും ദുഃഖ ദുരിതങ്ങളും വന്നു ഭവിക്കുന്നു. അതിനാൽ തന്നെ എണ്ണ ഒഴിച്ചതിനുശേഷം തിരിയിടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത്തിരo തിരികൾ ഇടുമ്പോൾ ആളിക്കത്തുന്ന രീതിയിലും തീരെ കത്താത്ത രീതിയിലും ഇടാൻ പാടുള്ളതല്ല.
ശാന്തമായി കത്തുന്ന രീതിയിലാണ് നാം തിരി വയ്ക്കേണ്ടത്. മറ്റൊരു കാര്യം എന്നത് തിരിയുടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ചിലർ വിളക്കിൽ ഒരു തിരിയും രണ്ടു തിരിയും മൂന്നു തിരിയും അഞ്ചു തിരിയും ഒക്കെ ഇടാറുണ്ട്. ഇങ്ങനെ അഞ്ചു തിരിയിട്ട് തെളിയിക്കുന്നത് ഭദ്രദീപം തെളിയിക്കുന്നതിന് തുല്യമാണ്. ഇത് പഞ്ചഭൂതാത്മകമാണ്. ഇത് വളരെയധികം ഗുണം ചെയ്യുന്ന രീതിയാണ്. അതുപോലെ രാവിലെ വിളക്ക് കത്തിക്കുന്ന വീടുകളിൽ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ അത് തെളിയിക്കേണ്ടതാണ്.
ഇത് നമ്മുടെ കുടുംബങ്ങളിൽ ഐശ്വര്യം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ സന്ധ്യാസമയത്ത് നാം വിളക്ക് കത്തിക്കുമ്പോൾ സൂര്യൻ അസ്തമിക്കുന്നതിനെ തൊട്ടുമുൻപ് തന്നെ തെളിയിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ തിരി തെളിയിക്കുന്നത് വഴി വീടുകൾ ഐശ്വര്യത്താൽ നിറയുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.