Stomach cancer symptoms : നാമെല്ലാവരും ഒത്തിരി രോഗങ്ങളാൽ വലയുന്നവരാണ്. ഒരിക്കലും വരാൻ ആഗ്രഹിക്കാത്ത അസുഖമാണ് ക്യാൻസർ. ക്യാൻസർ എന്ന രോഗാവസ്ഥ കണ്ടുപിടിക്കുന്നതിൽ താമസം എടുക്കുകയാണെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ഇത് നമുക്ക് മാറ്റാവുന്നതാണ്. പലതരത്തിലുള്ള ക്യാൻസറുകൾ ഇന്ന് നമ്മെ ബാധിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അധികവളർച്ചയാണ് ക്യാൻസർ എന്ന് പറയുന്നത്.
ഇത്തരത്തിൽ ഇന്ന് ഒട്ടുമിക്ക പേരെയും ബാധിക്കുന്ന ഒരു ക്യാൻസർ ആണ് ഉദര ക്യാൻസർ. ഈ ക്യാൻസർ ഉള്ളവരിൽ പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നതാണ്. ഇതിൽ പ്രധാന ലക്ഷണം എന്ന് പറയുന്നത് ക്ഷീണം തന്നെയാണ്. അകാരണമായി ശരീരഭാരം കുറയുന്നത് പെട്ടെന്നുള്ള മലമൂത്ര വിസർജനത്തിനുള്ള വ്യത്യാസങ്ങൾ എന്നിവയും ഇതിന് ലക്ഷണമായി കാണാവുന്നതാണ്.
മലം പോകാതിരിക്കുന്ന അവസ്ഥയും സാധാരണ പോകുന്ന രീതികളിൽ നിന്ന് തന്നെ കൂടുതലായി പോവുകയും മലം പോകുമ്പോൾ ബ്ലഡിന്റെ അംശം കാണുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണമാണ്. അന്നനാളം ആമാശയം ചെറുകുടലിലെ തുടക്കം എന്നീ ഭാഗങ്ങളിൽ ക്യാൻസർ വരികയാണെങ്കിൽ ഇതിന്റെ ലക്ഷണം വെച്ച് നമുക്ക് ഏത് ഭാഗത്താണെന്ന് തിരിച്ചറിയാം. അന്നനാളത്തിലാണോ ക്യാൻസർ വരുന്നതെങ്കിൽ അത് മലത്തിലൂടെ രക്തം പോകുന്നതിന് കാരണമാകുന്നു.
ഇതിനായി നാം ശ്രദ്ധിക്കേണ്ടത് മലത്തിലൂടെ രക്തം പോകുമ്പോൾ കറുത്ത നിറത്തിലാണ് പോകുന്നത് എങ്കിൽ അത് ഈ ഭാഗത്തുള്ള ക്യാൻസറുകളാണെന്ന് തിരിച്ചറിയാം. ഇത്തരത്തിൽ അന്നനാളത്തിൽ വളർച്ച വരുമ്പോൾ ആ ട്യൂബ് പതുക്കെ ചുരുങ്ങി വരുന്നു. അതിനാൽ തന്നെ ഭക്ഷണം ഇറക്കുമ്പോൾ തടസ്സം നേരിടുന്നു. ഇത്തരത്തിൽ തടസ്സം നേരിടുകയാണെങ്കിൽ നാം തീർച്ചയായും ഡോക്ടറുടെ കൺസൾട്ടേഷൻ തേടി ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക. Video credit : Arogyam