നാം എല്ലാവരും നിത്യജീവിതത്തിൽ ധാരാളം ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. നാം കഴിക്കുന്ന കറികളിൽ എല്ലാം ഈ മഞ്ഞൾ നാം ചേർക്കുന്നതാണ്. ഈ മഞ്ഞൾ എന്ന് പറയുന്നത് ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും മഞ്ഞൾ കഴിക്കുന്ന ഒരു വ്യക്തിക്ക് സാധാരണ വ്യക്തികളെക്കാൾ പതിന്മടങ്ങ് ഇമ്മ്യൂണിറ്റി പവറാണുള്ളത്.
ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ ഫലപ്രദമായ ഒന്നാണ് മഞ്ഞൾ. വയർ സംബന്ധമായ എല്ലാ രോഗാവസ്ഥകൾക്കും ഇത് വളരെ ഫലപ്രദമാണ്. ഈ രോഗങ്ങൾക്ക് മാത്രമല്ല നമ്മുടെ ചർമ്മസമരത്തിന് ഇത് വളരെ നല്ലതാണ്. ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലുകൾക്ക് മറ്റും മഞ്ഞൾ തേച്ചു ഉരക്കുന്നത് വഴി കുറയുന്നതാണ്.കൂടാതെ നമ്മുടെ മുഖസൗന്ദര്യത്തിന് മഞ്ഞൾ തേക്കുന്നതും അത്യുത്തമമാണ്. അതോടൊപ്പം മുഖക്കുരു കറുത്ത പാടുകൾ എന്നിവയ്ക്ക് മഞ്ഞൾ പുരട്ടുന്നത് നല്ലതാണ്.
ഇവയ്ക്കെല്ലാം ഉപരി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു പ്രതിവിധിയാണ് മഞ്ഞൾ.അതിനായി ദിവസവും അതിരാവിലെ മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.കൂടാതെ മഞ്ഞളിട്ട ചായും വളരെ ഫലപ്രദമാണ്.മഞ്ഞൾ ഇട്ട ചായ ഉണ്ടാക്കുന്നതിനായി അല്പം വെള്ളത്തിൽ കുരുമുളകും മഞ്ഞളും പട്ടയും ഇട്ട് വെട്ടിത്തിളപ്പശേഷം ഒരു കപ്പിലേക്ക്.
അല്പം ഇഞ്ചി അരിഞ്ഞിട്ട് ഈ ചായ അതിലേക്ക് ഒഴിച്ച് ചൂട് ആറിയതിനു ശേഷം കുടിക്കാവുന്നതാണ്.ഇങ്ങനെ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ അധികമായുള്ള കൊഴുപ്പ് നീങ്ങുന്നതിനും ശരീരഭാരം കുറയുന്നതിനും കുടവയർ കുറയുന്നതിനും സഹായിക്കുന്നു. അതിനാൽ തന്നെ നാം ഏവരും നമ്മുടെ ജീവിതശൈലി രോഗങ്ങൾ മാറുന്നതിനു വേണ്ടി ഈയൊരു മാർഗ്ഗം സ്വീകരിക്കേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക.