Yoga for varicose veins : ഒരു പ്രായം കഴിഞ്ഞാൽ ഏവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളെ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. വെരിക്കോസ് വെയിൻ എന്നത് നമ്മുടെ കാലുകളിലേക്ക് ഉള്ള രക്തചoക്രമണം ശരിയായ രീതിയിൽ നടക്കാത്തതുമൂലം ഞരമ്പുകൾ തടിച്ചു വീർക്കുന്നതാണ്. ഇതുവഴി അവിടെ അശുദ്ധ രക്താളുകൾ അടിഞ്ഞുകൂടുകയും ബ്ലഡ് സർക്കുലേഷൻ ഇല്ലാതാവുകയും ചെയ്യുന്നു.
വെരിക്കോസ് വെയിന്റെ പ്രോബ്ലം ഉള്ള ആളുകളുടെ കാലുകളിലെ ഞരമ്പുകൾ തടിച്ചു വീർത്ത് നീലകളറായി കാണാം. അസഹ്യമായ വേദനയാണ് ഇതുമൂലം അവർ അനുഭവിക്കുന്നത്. ചിലരിൽ ഇത് വ്രണങ്ങൾ രൂപപ്പെടുന്നതിനും കാലുകൾ കറക്കുന്നതിന് വരെ കാരണമാകാറുണ്ട്. കൂടുതലായും നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരം രോഗാവസ്ഥകൾ കാണുന്നത്. കൂടാതെ അമിതവണ്ണം ഉള്ളവരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നു. വെരിക്കോസ് വെയിൻ ഉള്ളവരിൽ ഞരമ്പുകൾ വളഞ്ഞുപുളഞ്ഞ് കിടക്കുന്നതായി കാണാം.
ഇങ്ങനെയുള്ളവർക്ക് നടക്കുന്നത് പോലും വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളാണ് ഒരു പരിധിവരെ ഈ രോഗങ്ങൾ ഉടലെടുക്കുന്നതിനുള്ള കാരണങ്ങൾ. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. അതോടൊപ്പം തന്നെ നല്ല ഒരു വ്യായാമ ശീലവും സ്ഥിരമാക്കി കഴിഞ്ഞാൽ ഇത്തരം രോഗാവസ്ഥകൾ പൂർണമായും തടയാനാകും. അത്തരത്തിലുള്ള വ്യായാമരീതികൾ ആണ് നാം ഇതിൽ കാണുന്നത്. (Yoga for varicose veins)
ഈ വ്യായാമരീതികൾ തുടർച്ചയായി പിന്തുടരുകയാണെങ്കിൽ വെരിക്കോസ് വെയിൻ ഉള്ളവരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. വെരിക്കോസ് വെയിൻ ഹൈ റിസ്കി പൊസിഷനിൽ എത്തിയവർക്ക് ഇതുകൊണ്ട് പൂർണ്ണ ശമനം ലഭിക്കുകയില്ല അവർ ട്രീറ്റ്മെന്റ് എടുക്കുക തന്നെ വേണം. എന്നാൽ മറ്റു വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഇത് ഫലപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Arogyam