ഇന്ന് പകുതിയിലെ ഏറെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം. വായയിൽ ഉണ്ടാകുന്ന ദുർഗന്ധത്തെയാണ് വായനാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.വായ്ക്കുള്ളിലെ പ്രശ്നങ്ങളും മൂലമാണ് പ്രധാനമായും വായനാറ്റം അനുഭവപ്പെടുന്നത്. പല്ലുകളിലെ കേട് മോണകളിലെ വീക്കം എന്നിവയാണ് പ്രധാന കാരണങ്ങൾ. വായയിലെ ബാക്ടീരിയയുടെ പ്രവർത്തനവും ഇതിനൊരു കാരണമാണ്.
കൂടാതെ വായയിൽ പറ്റി പിടിച്ചിരിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തത് ഇവ മൂലവും വായനാറ്റം അനുഭവപ്പെടാറുണ്ട് . മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും വായനാറ്റം അനുഭവപ്പെടാറുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരുന്നാലും വായിനാറ്റം അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വായനാറ്റം മാറ്റുന്നതിനായി ധാരാളം മൗത്ത് വാഷുകൾ ഇന്ന് അവൈലബിൾ ആണ്. ഇവയ്ക്ക് ചെലവും വളരെ കൂടുതലാണ്.
ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇളം ചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് നന്നായി ലയിപ്പിച്ച് വായയിൽ പിടിക്കുക ഇത് നല്ലൊരുരീതിയാണ്. പോലെ തന്നെ കുക്കുംബർ ചെത്തി വായിക്കുള്ളിൽ അത് ചെറിയ കഷണങ്ങളാക്കി 30 മിനിറ്റ് നേരം വയ്ക്കുക.
ഇതുവഴിയും വായനാറ്റം നമുക്ക് അകറ്റാം. കൂടാതെ വെറ്റില ഒരെണ്ണം വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് വായിൽ പിടിക്കുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ പേരയില തിളപ്പിച്ച് ആ വെള്ളംവായിൽ പിടിക്കുന്നതും അത്യുത്തമമാണ്. ഇത്തരത്തിലുള്ള രീതികൾ ചിലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതാണ്. അതിനാൽ ഇത്തരത്തിലുള്ള രീതികൾ നമ്മുടെ ജീവിതത്തിൽ നമുക്ക് തുടരാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.