ഈ ആറ് ലക്ഷണങ്ങൾ ഉണ്ടോ… വിഷാദ രോഗമാണ് നിങ്ങൾക്ക്… പരിഹാരം ഇതാണ്

ഇന്നത്തെ കാലത്ത് പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് വിഷാദത്തിനെയും വിഷാദരോഗത്തെയും പറ്റിയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്. സാധാരണ ഗതിയിൽ നമ്മുടെ ജീവിതത്തിൽ പ്രതികൂലമായിട്ടുള്ള സാഹചര്യങ്ങൾ വരുമ്പോൾ നമുക്ക് പലപ്പോഴും സങ്കടങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ വിഷാദം ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് ജോലി നഷ്ടപ്പെടുന്ന ആ സമയത്ത്. അതുപോലെതന്നെ വീട്ടിൽ കുടുംബ പ്രശ്നങ്ങളുണ്ടാകാം.

അതുപോലെതന്നെ സാമ്പത്തിക പ്രശ്നങ്ങളുണ്ടാവുന്നത് അതുപോലെതന്നെ വളരെ വേണ്ടപ്പെട്ടവർ മരിച്ചുപോകുക ഈ സമയങ്ങളിൽ എല്ലാം നമുക്ക് വിഷാദം തോന്നാറുണ്ട്. എന്നാൽ വിഷാദവും വിഷാദരോഗവും ഒന്നല്ല. വിഷാദരോഗം എന്നാൽ രണ്ടാഴ്ചയും അതിൽ കൂടുതൽ നിലനിൽക്കുന്ന സ്ഥായിയായ സങ്കട ഭാവമാണ്. സ്ഥിരമായി നമ്മൾ ആസ്വദിച്ചു ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും ആസ്വാദനശേഷി കുറയുക. അതുപോലെതന്നെ ശ്രദ്ധ കുറയുക. താല്പര്യ കുറവ് ഏത് നേരവും കിടക്കണം അല്ലെങ്കിൽ വിശ്രമിക്കണം എന്ന് തോന്നലുണ്ടാവുക.

അതുപോലെതന്നെ ഉറക്കക്കുറവ് കാണുക. വിശപ്പ് കുറയുക എന്നിവയെല്ലാം വിഷാദരോഗത്തിൽ കാണാറുണ്ട്. ഇത് കൃത്യമായി രീതിയിൽ ചികിത്സചില്ല എങ്കിൽ ആത്മഹത്യ പോലുള്ള ചിന്തകളും ഇത്തരക്കാരിൽ കാണാറുണ്ട്. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അസുഖം തന്നെയാണ്. കാരണം ലോകത്തിലെ എല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങളുടെ നിലയടുത്താൽ മുൻനിരയിൽ തന്നെ കാണുന്ന ഒരു അസുഖമാണ് വിഷാദ രോഗം.

ഇത് മാനസിക രോഗങ്ങൾ മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ മുഴുവൻ എടുത്താൽ തന്നെ വിഷാദരോഗികൾ ഒരുപാട് ആണ്. എന്നാൽ എന്തുകൊണ്ടും മാനസിക പ്രശ്നങ്ങൾ തൃണവൽകാരിക്കുന്നതുകൊണ്ട് അതുമല്ലെങ്കിൽ അതിനോട് നമുക്ക് പൊതുവേ ഉണ്ടാകുന്ന അവജ്ഞ കൊണ്ടും ഇതിനെ പറ്റി പലരും പറയാറില്ല. ഇത് സാധാരണ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരിലും കാണാറുണ്ട്. ഇത് എല്ലാ പ്രായത്തിലും ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *