ഉണക്കമുന്തിരി കഴിക്കാത്തവരായി ആരും കാണില്ല. എന്നാൽ ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിർത്ത് കഴിക്കുന്നവർ എത്രപേരുണ്ട്. ഉണക്കമുന്തിരി ഈ രീതിയിൽ കഴിക്കുന്നതിന് പിന്നിലെ രഹസ്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം ഡ്രൈ ഫ്രൂട്ട്സ് ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ്. ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് വളരെ മികച്ചതാണ് ഇത്. ഇതിൽ പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള ഇത് ഒരു പിടി രോഗങ്ങൾ തടയാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.
ഉണക്ക വെള്ളത്തിലിട്ട് കുതിർത്തു കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം വളരെ എളുപ്പത്തിൽ ലഭിക്കുന്നു. ക്ഷീണം മാറുവാനുള്ള നല്ല ഒരു വഴി കൂടിയാണ് ഇത്. നല്ല ശോധന ലഭിക്കാനുള്ള ഒരു എളുപ്പ മാർഗം കൂടിയാണ് ഇത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടന്ന് അലിഞ്ഞു ചേരാൻ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കൊടുക്കുന്നതു വളരെ നല്ലതാണ്. ഇത് കുതിരാതെ കഴിക്കുമ്പോൾ പലർക്കും മലബന്ധം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇതു കുതിർത്ത് ശേഷം കഴിക്കുമ്പോഴാണ് നമുക്ക് ശരിയായ ഗുണങ്ങൾ ലഭിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ല രീതിയിൽ തന്നെ കാൽസ്യം അടങ്ങിയിട്ടുണ്ട്.
കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആകിരണം ചെയ്യണം. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇതു വളരെയേറെ നല്ലതാണ്. ഇത് അസിഡിറ്റി കുറയ്ക്കാനും അനീമിയക്ക് നല്ല ഒരു പ്രതിവിധി കൂടിയാണ്. ഇത് ദഹിക്കാൻ വളരെ എളുപ്പമാണ്. മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഇത് വളരെയേറെ സഹായിക്കുന്നു. ഇതിലെ ആന്റി ഓസിഡന്റ്റുകൾ ശരീരത്തിൽ വളരെ എളുപ്പം അലിഞ്ഞുചേരാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് തന്നെ കഴിക്കണം. ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം കൂടുന്നത് കൊണ്ട് തന്നെ ചർമ തിളക്കത്തിനും.
ചർമ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്. ഹൃദയ ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നു. കുട്ടികൾക്ക് ഇത് ഒരു ഹെൽത്ത് ടോണിക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. അതുപോലെതന്നെ ഉണക്കമുന്തിരി വാങ്ങുന്ന സമയത്ത് കറുത്ത നിറത്തിലുള്ള അകത്തു കുരുവുള്ള തരം തന്നെ വാങ്ങി കഴിക്കേണ്ടതാണ്. ഇതിലാണ് ഈ ഗുണങ്ങളെല്ലാം കൂടുതലായി കിട്ടുന്നത്. ഇനി ഉണക്കമുന്തിരി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു ദിവസത്തേക്ക് ഒരു ടീസ്പൂൺ ഉണക്കമുന്തിരി തന്നെ ധാരാളം ആണ്. കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena