ഉള്ളി ചെറിയതും വലിപ്പമുള്ളവയും ഉണ്ട്. രണ്ടിനും ആരോഗ്യ ഗുണങ്ങൾ കുറച്ച് കൂടുതലാണ്. എന്നാൽ ചെറുത് ആണെങ്കിലും അല്പം കൂടി ഗുണങ്ങൾ ഉള്ളത് ചെറിയ ഉള്ളിയിൽ തന്നെയാണ്. പ്രോടീൻ വിറ്റാമിനുകൾ സൾഫർ തുടങ്ങിയവ മൂലം സമ്പുഷ്ടമാണ് ചെറിയ ഉള്ളി എന്നതാണ് സത്യം. ആയുർവേദ വിധി പ്രകാരം ചുവന്നുള്ളി ഇല്ലാതെ രോഗശമനമില്ല എന്ന് തന്നെ പറയാം.
കാൻസർ വരെ ചെറുക്കാനുള്ള കഴിവ് ചെറിയ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ആസ്മ പ്രമേഹം പനി ചുമ തുടങ്ങിയവ എല്ലാം തന്നെ ചുവന്നുള്ളി ഇല്ലാതാക്കുന്നു. ആയുർവേദത്തിൽ ചുവന്നുള്ളി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുമെന്ന് നോക്കാം. വേദന മാറാൻ വേദനസംഹാരികൾ വിഴുങ്ങുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ഇന്ന്. എന്നാൽ അല്പം കറി യുപ്പ് ചുവന്നുള്ളിയുമായി മിക്സ് ചെയ്ത് കഴിച്ചാൽ ശാരീരിക വേദനകൾ എല്ലാം തന്നെ പമ്പ കടക്കുന്നതാണ്.
വയറുവേദനയ്ക്ക് ഏറ്റവും നല്ല ഒറ്റമൂലിയാണ് ഇത്. ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്ര തടസ്സം ഇല്ലാതാക്കാൻ വളരെ ഏറെ സഹായിക്കുന്നു. മാത്രമല്ല മൂത്ര ചൂട് കൊണ്ട് പൊറുതി മുട്ടുന്നവർക്ക് ആശ്വാസമാണ് ഇത്. ആർത്തവ സംബന്ധമായ നടുവേദന മാറ്റിയെടുക്കാനും വളരെയേറെ സഹായകമാണ് ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചൂടോടുകൂടി കുടിക്കുന്നത്.
അതുപോലെതന്നെ രക്താർസസിന് ചുവന്നുള്ളി ചെറുതായി അരിഞ്ഞു പാലിൽ കാചി കഴിച്ചാൽ രക്തസ്രാവം നിലക്കുന്നതാണ്. കൊളസ്ട്രോൾ നിലക്ക് നിർത്താനും ഇത് വളരെയേറെ ഉപയോഗിക്കുന്നുണ്ട്. ചുവന്നുള്ളി നാരങ്ങാനീരും ചേർത്ത് കഴിക്കാവുന്നതാണ്. വാത സംബന്ധമായ വേദനയും മാറ്റി മാറ്റിയെടുക്കാൻ ചുവന്നുള്ളി നീര് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD