വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവ് കോരി ഒഴിച്ച് എങ്ങനെ പത്തിരി ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ മാവ് കുഴച്ചാണ് പത്തിരി ഉണ്ടാക്കാറ്. ഇനി ഈ രീതിയിൽ ഉണ്ടാക്കിയേക്കാം. അതിനായി രണ്ടര ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ എന്നിവ ഒരു പാനിലേക്ക് കൊടുക്കുക.
പിന്നീട് ഇതിലേക്ക് രണ്ട് ഗ്ലാസ് പൊടി ചേർത്ത് കൊടുക്കുക. ഇടിയപ്പം പൊടിയെടുത്താൽ മതിയാകും. ഇത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇത് മീഡിയം ചൂടിലിട്ട് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പത്തിരി ഉണ്ടാക്കാനുള്ള മാർഗ്ഗമാണിത്. ഇളക്കി മാവ് നല്ല കട്ടിയാകുമ്പോൾ മാറ്റിവെക്കാവുന്നതാണ്.
പിന്നീട് കൈകൊണ്ട് നന്നായി യോജിപ്പിച്ച ശേഷം ഇത് മൂടിവെക്കുക. രണ്ടുമൂന്നു മിനിറ്റ് കൂടി വയ്ക്കാവുന്നതാണ്. ഓരോന്ന് ഉണ്ടാക്കുമ്പോഴും ബാക്കി മാവ് മൂടി വെക്കുക. ഡ്രൈ ആവുകയാണെങ്കിൽ വെളിച്ചെണ്ണ തേച്ച് കൊടുക്കുക. രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞ് ഇതു ഉണ്ടാക്കിയെടുക്കാവുന്നതാണ്.
എന്തെങ്കിലും സ്റ്റീൽ പ്ലെയ്റ്റ് എടുത്ത് ശേഷം മാവ് നല്ലപോലെ സ്മൂത്ത് ആയി പത്തിരി പരുവത്തിൽ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips