വലിയ രീതിയിൽ ഐശ്വര്യം ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ജീവിതത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നത് എങ്കിലും നടന്നു കിട്ടണമെന്നില്ല. ലോകത്തുള്ള എല്ലാവിധ പ്രധാന ആസ്ട്രോളജികളിലും എല്ലാ ജോതിഷ ശാസ്ത്രങ്ങളിലും പ്രധാനമായും പറയുന്ന ഒരു ചെടിയാണ് മണി പ്ലാന്റ് എന്ന് പറയുന്നത്. ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം വന്നു നിറയാനായി മണി പ്ലാന്റ് സഹായിക്കുന്നു എന്നാണ് പറയുന്നത്. അതുപോലെതന്നെ നമുക്ക് വരുന്ന നല്ല കാലത്തെയും അതുപോലെതന്നെ മോശപ്പെട്ട കാലത്തെ വളരെ മുൻകൂട്ടി തന്നെ മണി പ്ലാന്റിനെ അറിയാൻ സാധിക്കും.
മണി പ്ലാന്റ് അതിന്റെ സൂചനകൾ തന്നു നമ്മെ സഹായിക്കും എന്ന് വിശ്വസിക്കുന്നു. ഇത് പലരും വീട്ടിൽ കൊണ്ടുവന്നു വെച്ച് വളരെയധികം ദുഃഖിക്കുന്നത് കാണാറുണ്ട്. മണി പ്ലാന്റ് കൊണ്ടുവന്നു വെച്ചു എങ്കിലും യാതൊരു ഉപകാരവും ഉണ്ടായില്ല. യാതൊരു മാറ്റവും ഉണ്ടായില്ല എന്നെല്ലാം പലരും പറയാറുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വാസ്തുപരമായി മണി പ്ലാന്റിന് ഒരു സ്ഥാനമുണ്ട്. ഈ സ്ഥാനത്ത് വച്ചാലാണ് ശരിയായ ഫലം ലഭിക്കുന്നത്.
അതായത് മണി പ്ലാന്റ് നമ്മുടെ വീട്ടിൽ ശരിയായ ദിശയിൽ അല്ല നിൽക്കുന്നത് എങ്കിൽ എന്തെല്ലാം ചെയ്താലും ഫലം ലഭിക്കില്ല. നമ്മൾ വളർത്തുന്നതും വളർത്താതിരിക്കുന്നതും എല്ലാം തന്നെ ഒരുപോലെയാണ്. എന്നാൽ മണി പ്ലാന്റ് കൃത്യം ആയിട്ടുള്ള ഇടത്തു കൊണ്ടുപോയി വെച്ച് പരിചരിച്ച് വളർത്തുകയാണെങ്കിൽ അതിന്റെ ഉയർച്ചയും അഭിവൃദ്ധിയും സമ്പത്തും വന്നുചേരുന്നതാണ്.
ആദ്യം തന്നെ മനസ്സിലാക്കാൻ മണി പ്ലാന്റ് വീട്ടിൽ ഉണർത്തേണ്ട സ്ഥലം ഏതാണെന്ന്. മണി പ്ലാന്റ് വീട്ടിൽ വളർത്തേണ്ട യഥാർത്ഥ അതായത് കൃത്യമായ സ്ഥാനം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലാണ്. ഇത് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം മനസ്സിലാക്കേണ്ടത്. ഒരിക്കലും വളർത്താൻ പാടില്ലാത്ത ഒരു സ്ഥലം കൂടിയുണ്ട്. അത് വീടിന്റെ വടക്ക് കിഴക്ക് മൂലയാണ് ഈ ഭാഗത്ത് ഒരിക്കലും മണി പ്ലാന്റ് വരാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories