നമ്മുടെ വീട്ടിൽ നമ്മൾ കത്തിക്കുന്ന നിലവിളക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിലവിളക്ക് സകല ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണെന്ന് പറയാം. അതുകൊണ്ടാണ് ഒരു ക്ഷേത്രത്തിൽ പോയില്ലെങ്കിലും ഒരു പ്രാർത്ഥന ചെയ്തില്ലെങ്കിലും ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി അതിന്റെ മുന്നിലിരുന്ന് നാമങ്ങൾ ജപിക്കണം എന്ന് പറയുന്നത്. എല്ലാ ദേവി ദേവന്മാരുടെയും അനുഗ്രഹം ഉണ്ടാകും. കാരണം നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവ് തണ്ടിൽ മഹാവിഷ്ണു.
മുകൾഭാഗത്ത് സാക്ഷാൽ പരമശിവൻ കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. അതുപോലെതന്നെ നിലവിളക്ക് തിരി ഇട്ട നാളം ലക്ഷ്മി ദേവിയെയും അതിൽ നിന്ന് വരുന്ന പ്രകാശം സരസ്വതി ദേവിയെയും ആ നാളത്തിന്റെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. ത്രിമൂർത്തി സംഗമം വന്നുചേരുന്ന. സകല ദേവി ദേവന്മാരുടെ സാന്നിധ്യമുള്ള ആ ഒരു കാര്യമാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്. എന്ന നിലവിളക്കിനെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായും നമ്മൾ മനസ്സിലാക്കേണ്ട കാര്യം.
നിലവിളക്കിനെ തിരിയിടുമ്പോൾ സൂര്യ സങ്കല്പത്തിൽ വേണം തിരിയിടാൻ എന്നതാണ്. അതായത് രാവിലെ പ്രഭാതത്തിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഒരു തിരിയിട്ട് വേണം കത്തിക്കാൻ. എന്നാൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് രണ്ട് തിരിയിട്ട് വേണം നിലവിളക്ക് കത്തിക്കാൻ. ഇത് വളരെയധികം കൃത്യമാണ്. എല്ലാദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ്.
ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് നിലവിളക്കിന്റെ തിരി നിലവിളക്ക് കത്തിച്ചു കഴിഞ്ഞു തിരി എന്താണ് ചെയ്യേണ്ടത്. തിരി അണയ്ക്കാനുള്ള കൃത്യമായ രീതി എന്താണ്. കൈകൊണ്ട് വീശിയാണോ ഇത് അണയ്ക്കുന്നത്. അണച്ച് തിരി പിന്നീട് എന്താണ് ചെയ്യേണ്ടത്. പല കാര്യങ്ങളാണ് ഇതിനെക്കുറിച്ച് പറയുന്നത്. തിരി അണയ്ക്കുന്ന സമയത്ത് തിരി താഴ്ത്തുകയാണ് വേണ്ടത്. ഒരിക്കലും കൈകൊണ്ട് വീശി അണയ്ക്കുകയോ അല്ലെങ്കിൽ ഊതി അണക്കുകയും മറ്റെന്തെങ്കിലും ഉപയോഗിച്ച് കെടുത്താൻ ശ്രമിക്കുകയോ ചെയ്യരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories