വീട്ടിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റ് ഇഡലി ആയാലോ. നല്ല സോഫ്റ്റ് ആയി ഉണ്ടാക്കാൻ കഴിയുന്ന ഇഡലിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. അരിയും ഉഴുന്നും കുതിർത്തരക്കാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് ചോറാണ്. ഒരു കപ്പ് ചോറാണ് ഇതിനായി ആവശ്യമുള്ളത്. ചോറ് ഏത് തരം അരി ആയാലും കുഴപ്പമില്ല. ആദ്യം തന്നെ ചോറ് നന്നായി അരച്ചെടുക്കണം. അതിനുവേണ്ടി മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. പിന്നീട് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നല്ല രീതിയിൽ അരച്ചെടുക്കുക. ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കരുത്. നിറഞ്ഞുകിട്ടാനുള്ള രീതിയിൽ വെള്ളം ഒഴിച്ച് അരച്ച് എടുക്കാവുന്നതാണ്.
ഏകദേശം ഒരു കാൽ കപ്പിനും അരക്കപ്പിനും ഇടയിൽ വെള്ളം മതിയാകും. ഇത് നല്ലപോലെ അരച്ചെടുക്കാവുന്നതാണ്. ഇത് പിന്നീട് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ഇത് സാധാരണ മാവിന് വേണ്ടി എടുക്കുന്ന റെവ മതിയാകും. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അര കപ്പ് തൈര്.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക. ഒരു കാൽ കപ്പ് വെള്ളം ചേർത്തു കൊടുക്കുക. റവ നന്നായി കുതിർന്നു വന്നശേഷം ഇതുണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes