മുട്ട ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം…

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. മുട്ട ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. പുഴുങ്ങിയ മൂന്നു മുട്ട എടുക്കുക. ഇത് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക. മൂന്ന് മുട്ടയും ഇതേപോലെ ചെയ്തെടുക്കുക. പിന്നീട് ഒരു പാൻ ചൂടാക്കുക ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക.

പിന്നീട് കുറച്ചു വേപ്പില ഇട്ടു കൊടുക്കുക. ഇതിനുശേഷം സവാള ചെറുതായി അരിഞ്ഞത് അതുപോലെതന്നെ പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കുറച്ച് ഉപ്പ് കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായി മിസ് ചെയ്ത് എടുക്കുക. പിന്നീട് ഇത് നന്നായി വഴറ്റി എടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി ചതച്ചതും അതുപോലെ തന്നെ അഞ്ച് വെളുത്തുള്ളി അല്ലി ചതച്ചതും ചേർത്തു കൊടുക്കുക.


പിന്നീട് ചൂട് കുറച്ച് മസാല കൂടി ചേർത്തു കൊടുക്കാം. ആദ്യം തന്നെ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക. മുളക് പൊടി വളരെ കുറച്ച് ചേർത്ത് കൊടുക്കുക. പിന്നീട് ഗരം മസാല പൊടി ചേർത്ത് കൊടുക്കുക. ഇത് ഒരു അര ടീസ്പൂൺ ചേർത്തു കൊടുക്കുക.

മസാലയുടെ പച്ചമണം മാറുന്നത് വരെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് തക്കാളി കുരു കളഞ്ഞ ശേഷം നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക. നന്നായി മിസ്സ് ചെയ്തെടുക്കുക. വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *